Featured

മൊഫിയുടെ ജീവൻ്റെ വില; ഒളിവിൽ പോയ ഭർത്താവും മാതാപിതാക്കളും പിടിയിൽ

Kerala |
Nov 24, 2021 09:11 AM

കൊച്ചി: പീഡനം സഹിക്കാതെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീൺ (21)ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതർ പിടിയിലായി. മാഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്.

കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലർച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിരുന്നു. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടിൽ പ്യാരിവില്ലയിൽ മൊഫിയ പർവീൺ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്.

കെ. ദിൽഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭർത്താവിനെതിരേയും ഭർത്തൃവീട്ടുകാർക്കെതിരേയും ആലുവ സി.ഐ. സി.എൽ. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു. അതേ സമയം സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല.

സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ രാത്രി പത്ത് മണിവരെ സിഐ ഔദ്യോഗിക ചുമതലയിലുണ്ടായിരുന്നുവെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ആരോപിച്ചു. പരാതി ബോധിപ്പിക്കാനെത്തിയ മകളെ സിഐ അവഹേളിച്ചുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

2021 ഏപ്രിൽ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. സത്കാരം ജനുവരിയിൽ നടത്താമെന്നും ധാരണയായി. ഭർത്തൃവീട്ടുകാർ പെൺകുട്ടിയെ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാർ ആരോപിക്കുന്നു.

അധികം വൈകാതെ തിരിച്ച് വീട്ടിലെത്തിയ യുവതി മാനസികവും ശാരീരികവുമായ പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. മുത്തലാഖ് ചെയ്തെന്ന് കാണിച്ച് ഭർത്തൃവീട്ടുകാർ നൽകിയ കത്ത് സ്വീകരിക്കാതെ മടക്കിയയച്ചു. ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടെയും പീഡനത്തെ സംബന്ധിച്ച് മൊഫിയ ഒരുമാസം മുൻപ് ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകി.

ചൊവ്വാഴ്ച ആലുവ സി.ഐ.യുടെ സാന്നിധ്യത്തിൽ ഇരു വീട്ടുകാരുമായും മധ്യസ്ഥ ചർച്ച നടത്തുകയും ചെയ്തു. ഇതിനിടയിൽ സി.ഐ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് വീട്ടുകാർ പറഞ്ഞു.

പരാതിക്കാരിയെ ഭർത്തൃവീട്ടുകാരുടെ മുൻപിൽവെച്ച് അവഹേളിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.

പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിവന്ന യുവതി ഒറ്റയ്ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചു. വീട്ടുകാർ വിളിച്ചിട്ടും തുറക്കാതായതോടെ ജനൽ വഴി നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ എൽഎൽ.ബി. വിദ്യാർഥിയാണ് മൊഫിയ.

The value of Mofi's life; Missing husband and parents arrested

Next TV

Top Stories