ആലുവയില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്

ആലുവയില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്
Nov 23, 2021 12:46 PM | By Vyshnavy Rajan

ആലുവ : ആലുവയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ആലുവയിൽ  എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 കുട്ടി വരുന്ന വഴിയെല്ലാം കരയുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. കുട്ടി സ്ത്രീധന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് സീനിയർ കൗൺസിൽ വിധിയെഴുതിയ, പിരിഞ്ഞിരിക്കുന്ന രണ്ട് പേരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച ചെയ്യുന്ന ഈ പ്രവണത, കോടതിയോ, കുടുംബകോടതിയോ, കൗൺസിലറോ എങ്കിലും തീരുമാനിക്കേണ്ട വ്യവസ്ഥ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യണം.

സിഐ ഇവരെ വിളിച്ചുവരുത്തി മധ്യസ്ഥ ശ്രമം നടത്തുന്നത് തന്നെ തെറ്റാണ്. കുട്ടിയെ പ്രകോപിതയാക്കുന്ന സംഭാഷണങ്ങൾ നടന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി നിയമ വിദ്യാർത്ഥിനിയാണ്. അവൾക്ക് നിയമം അറിയാം. കേസെടുത്ത് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയായിരുന്നു വേണ്ടത്. തൻ്റെ സാന്നിധ്യത്തിൽ ഇത് തീരുമെന്ന് കരുതലല്ല പൊലീസ് ചെയ്യേണ്ടത്.

ഭർതൃപീഡന പരാതിയിൽ പൊലീസ് ഒരു നടപടിയും എടുത്തില്ല. ആത്മഹത്യക്ക് ശേഷം പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ കത്ത് കണ്ടെത്തി. കത്ത് എല്ലാവരും കേൾക്കുന്ന രീതിയിൽ വായിച്ചിട്ടേ ഞങ്ങൾ പോകൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. അദ്ദേഹം അത് ചെയ്തു. ഇൻക്വസ്റ്റിൽ കത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത് 8 മാസങ്ങൾക്ക് മുൻപായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.

ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. വിവാഹത്തിനു പിന്നാലെ ഇവർക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെട്ടിരുന്നു.

Woman hanged in Aluva; Relatives on the scene with serious allegations against the husband and wife

Next TV

Related Stories
#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

Apr 23, 2024 04:56 PM

#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ്...

Read More >>
#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

Apr 23, 2024 04:32 PM

#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍...

Read More >>
#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

Apr 23, 2024 04:10 PM

#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു....

Read More >>
#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Apr 23, 2024 04:02 PM

#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക്...

Read More >>
#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Apr 23, 2024 04:01 PM

#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു...

Read More >>
#lottery | സ്ത്രീ ശക്തി SS 412 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 23, 2024 04:00 PM

#lottery | സ്ത്രീ ശക്തി SS 412 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്....

Read More >>
Top Stories