മുഖത്ത് കരിവാളിപ്പുണ്ടോ? പ്രതിവിധി ഇതാ...

മുഖത്ത് കരിവാളിപ്പുണ്ടോ? പ്രതിവിധി ഇതാ...
Nov 22, 2021 06:18 PM | By Divya Surendran

ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും (Skin) നന്നായി കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. ചര്‍മ്മത്തിലെ കരുവാളിപ്പ് ( Sun Tan), കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവയാണ് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... രണ്ട് ടീസ്പൂണ്‍ ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

രണ്ട്... ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്... ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

നാല്... സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

അഞ്ച്... രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Do you have a black mark on your face? Here is the solution ...

Next TV

Related Stories
പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

Nov 30, 2021 08:46 AM

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന...

Read More >>
ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

Nov 29, 2021 02:46 PM

ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന...

Read More >>
കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

Nov 29, 2021 06:07 AM

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും...

Read More >>
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

Nov 28, 2021 06:36 PM

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍...

Read More >>
ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Nov 27, 2021 08:57 PM

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക...

Read More >>
തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

Nov 26, 2021 07:58 AM

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില...

Read More >>
Top Stories