കോളറയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

കോളറയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
Nov 22, 2021 01:29 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് കോളറ ബാക്ടീരിയ സാന്നിധ്യം റിപ്പോർട്ട് ചെയ്യ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തുക. കോളറയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തൊക്കെയെന്ന് നോക്കാം...

വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചെറുകുടലിനെ ബാധിക്കുന്ന അണുബാധയാണ് രോഗം. രോഗബാധിതനായ വ്യക്‌തിയുടെ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ ആണ് ബാക്‌ടീരിയ ഉള്ളിലെത്തുന്നത്. ഛർദിയും വയറിളക്കവുമാണു പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ പനിയും തലവേദനയും അനുഭവപ്പെടാം.

ഭക്ഷണവും വെളളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിലൂടെ രോഗം തടയാം. അതിസാരം ബാധിച്ച് ശരീരത്തിൽനിന്നു ജലം, ലവണങ്ങൾ, എന്നിവ അമിതമായി നഷ്‌ടപ്പെടുന്നതാണ് ഗുരുതരാവസ്ഥയുണ്ടാക്കുന്നത്. ഇതൊഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, ഒആർഎസ് മിശ്രിതം എന്നിവ നൽകാം. ഒപ്പം എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം.

കോളറയുടെ ലക്ഷണങ്ങള്‍

കോളറ ശാരീരിക അസ്വസ്ഥത പല വഴികളിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ട്, പക്ഷേ ചില ലക്ഷണങ്ങളിൽ ചില ലക്ഷണങ്ങളുണ്ട്: വയറിളക്കം, ഓക്കാനം, നിർജ്ജലീകരണം.

ജലദോഷം

പലപ്പോഴും കോളറയുടെ ആദ്യ ലക്ഷണം വേദനയല്ലാതെയുള്ള വയറിളക്കവും, ഒരു ദിവസത്തിലോ അല്ലെങ്കിൽ വൈറസ് ബാധിച്ചതോ ആണ്. വയറിളക്കവും വളരെ വെള്ളമുള്ളതും, അരികൊണ്ട് കഴുകിയതിനുശേഷം വെള്ളവുമായി സാദൃശ്യമുള്ള മൃദുലമായ മങ്ങലുമുണ്ട്, അതാണ് അതിന്റെ പേര് "അരി വെള്ളം കുടിക്കുന്നത്". കാരണം കോളറ ബാക്ടീരിയ നിർമ്മിതമായ വിഷവസ്തുക്കൾ ശരീരത്തിൽ കുടലിലെ കുടംബങ്ങളിൽ എല്ലാം വളരെ ദ്രുതഗതിയിൽ പുറന്തള്ളാൻ പ്രേരിപ്പിക്കുന്നു-വയറിളക്കം വളരെ കൂടുതലാകാം. രോഗിയുടെ ചികിത്സ അനുസരിച്ച് വയറിളക്കം ഒരു ദിവസം മുതൽ ഒരു ആഴ്ച വരെ നീളുന്നു .

ഓക്കാനം, ഛർദ്ദി

കോളറയുടെ ആദ്യകാലഘട്ടങ്ങളിൽ ബാക്ടീരിയകൾ ഉദരരോഗങ്ങൾ,ഓക്കാനം, ഛർദ്ദി, ഛർദ്ദി തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഛർദ്ദിയുടെ തിരമാലകൾ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നതും, വെള്ളം നിറഞ്ഞ വയറിളക്കണ്ണുമായുള്ള കൂടിച്ചേരലും-നിർജ്ജലീകരണം കൂടുതൽ അപകടസാദ്ധ്യതയിലാക്കാൻ കഴിയും. നിർഭാഗ്യവശാൽ, നിർജ്ജലീകരണം കൂടുതൽ കുത്തിവയ്പ്പിലേക്ക് നയിച്ചേക്കാം, തകർന്ന ഒരു ചക്രം, ഉടനടി ഗുരുതരമായ സങ്കീർണതകൾക്ക് ഇരയാകാം.

നിർജ്ജലീകരണം

വയറിളക്കം, ഛർദ്ദി എന്നിവയിലൂടെ ശരീരത്തിലെ പല ദ്രാവകങ്ങൾക്കും കോളറ നീക്കംചെയ്യുന്നു. ആ ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും മാറ്റിയില്ലെങ്കിൽ അത് നിർജ്ജലീകരണം തീർക്കാൻ എളുപ്പമാക്കുന്നു.

ചികിത്സ

വയറിളക്കം രോഗലക്ഷണമായതിനാൽ പ്രധാന ചികിത്സ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ലവണ-ജലാംശങ്ങൾ വീണ്ടെടുക്കുകയാണ്. ഒ.ആർ.എസ്. ലായനി, വീട്ടിൽ തയ്യാറാക്കാവുന്ന പഞ്ചസാര- ഉപ്പുലായനി, കഞ്ഞിവെള്ളം ഇവ നൽകാം. 90 ശതമാനം പേരേയും ഇങ്ങനെ ഈ ലായനികൊണ്ട് വീട്ടിൽവെച്ചുതന്നെ ചികിത്സിക്കാം.

രോഗം തീവ്രമായിട്ടുള്ളവരെ ഉടൻ ആസ്പത്രിയിലേക്ക് മാറ്റി ഞരമ്പുകളിലൂടെ ലായനി കൊടുക്കേണ്ടതാണ്. വയറിളക്കത്തിന്റെ ദൈർഘ്യം കുറയ്ക്കാനും മലത്തിലൂടെയുള്ള രോഗാണു വിസർജനം കുറയ്ക്കാനും ഔഷധങ്ങൾ നൽകാവുന്നതാണ്. കോളറ രോഗികൾക്കായി പ്രത്യേക വാർഡുകളും കക്കൂസുകളും ആവശ്യത്തിന് ശുചിത്വജല വിതരണ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

പടരുന്നത് എങ്ങനെ തടയാം?


സാധാരണ അവസ്ഥയിൽ ഒരുപ്രദേശത്ത് കോളറബാധയുണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ തനിയെ നിയന്ത്രണാധീനമാകേണ്ടതാണ്. ഒരാഴ്ച കഴിഞ്ഞും രോഗം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവിടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗാണു പടരാനുള്ള സാനിട്ടേഷന്റെ (കുടിവെള്ളം, മലനിർമാർജനം) അഭാവമാണ് കാരണം എന്ന് കരുതണം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മലംവഴി വെള്ളത്തിലോ ഭക്ഷണവസ്തുക്കളിലോ എത്തുന്ന രോഗാണുക്കൾ തുടർച്ചയായി മനുഷ്യരെ പിടികൂടിയേക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുടിവെള്ളം : ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ 'ക്ലോറിനേഷൻ' ചെയ്ത കുടിവെള്ളം എത്തിക്കാൻ സംവിധാനം വേണം. വീട്ടിൽ വെള്ളം ശേഖരിച്ചുവെക്കാൻ അധികം വായ്വട്ടമില്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുക. ബക്കറ്റിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കാൻ ക്ലോറിൻ ഗുളികകൾ ഉപയോഗിക്കുക (20 ലിറ്ററിന് ഒരു ഗുളിക വീതം). കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ദിവസേന ബ്ലീച്ചിങ് പൗഡർ ലായനികൊണ്ട് കിണർ ക്ലോറിനേറ്റ് ചെയ്യുക.

മലവിസർജനം: പുഴകളുടെയോ തോടുകളുടെയോ കരകളിലോ വെളിമ്പ്രദേശങ്ങളിലോ മലവിസർജനം നടത്താതെ 'സാനിട്ടറി കക്കൂസു'കളിൽ മാത്രം മലവിസർജനം നടത്തുക. കക്കൂസുകൾ ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് നിശ്ചിത അകലത്തിലായിരിക്കണം. ശൗചത്തിന് ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകണം.

ഭക്ഷണം: തുറന്നിട്ടതും പഴകിയതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്ന, വിൽക്കുന്ന, പാചകം ചെയ്യുന്ന സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുക. പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ശരിയായി കഴുകുക. ഭക്ഷണപദാർഥങ്ങൾ എല്ലാ ഭാഗവും ഒരുപോലെ നന്നായി വേവിക്കുക.

Symptoms and Prevention of Cholera

Next TV

Related Stories
പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

Nov 30, 2021 08:46 AM

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന...

Read More >>
ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

Nov 29, 2021 02:46 PM

ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന...

Read More >>
കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

Nov 29, 2021 06:07 AM

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും...

Read More >>
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

Nov 28, 2021 06:36 PM

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍...

Read More >>
ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Nov 27, 2021 08:57 PM

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക...

Read More >>
തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

Nov 26, 2021 07:58 AM

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില...

Read More >>
Top Stories