ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ പകുതിയിലേറെ അനധികൃതമെന്ന് റിസര്‍വ് ബാങ്ക്

ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ പകുതിയിലേറെ അനധികൃതമെന്ന് റിസര്‍വ് ബാങ്ക്
Nov 21, 2021 10:26 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച്‌ സമിതിയുടെ കണ്ടെത്തല്‍. ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ആപ്പുകളാണ് 80ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്.

ഇവയ്ക്ക് ഓരോന്നിനും പിന്‍ബലം നല്‍കുന്ന ബാങ്കിങ്/എന്‍ബിഎഫ്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്‍ബിഐ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയാണ് പകുതിയിലേറെ ആപ്പുകളും അനധികൃതമാണെന്ന് കണ്ടെത്തിയത്. ഡിജിറ്റല്‍ വായ്പ ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധികബാധ്യത വരാതെ പിന്മാറാന്‍ 3 മുതല്‍ 14 ദിവസം വരെ 'കൂളിങ് ഓഫ് സമയം' നല്‍കണമെന്ന സുപ്രധാന ശുപാര്‍ശയും സമിതി മുന്നോട്ടുവച്ചു.

കാര്യമായ ആലോചനയില്ലാതെ ധൃതിയില്‍ എടുക്കുന്ന വായ്പകള്‍ അബദ്ധമായെന്ന് തിരിച്ചറിഞ്ഞാല്‍ നിലവില്‍ പിന്മാറാന്‍ അവസരമില്ല. പലരും ഇക്കാരണത്താല്‍ വലിയ കടക്കെണിയിലാകുന്നതും പതിവാണ്. കാലാവധി തികച്ച്‌ വലിയ പലിശ നല്‍കി മാത്രമേ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ ലോണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ. ഇതിനു പകരം കൂളിങ് ഓഫ് ദിസങ്ങളിലെ പലിശ മാത്രം നല്‍കി പിന്മാറാന്‍ അവസരം നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദേശം.

ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച്‌ ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‍സി) ഡിജിറ്റല്‍ വായ്പകളില്‍ വളരെ മുന്നിലാണെന്നും സമിതി വ്യക്തമാക്കുന്നു. 28 ഷെഡ്യൂള്‍ഡ് ബാങ്കുകളും 62 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് പഠനവിധേയമാക്കിയത്.

2017ല്‍ ഈ എന്‍ബിഎഫ്‍സികള്‍ ആകെ നല്‍കിയ വായ്പകളുടെ 0.68 ശതമാനമായിരുന്നു ഡിജിറ്റലെങ്കില്‍ 2020ല്‍ ഇത് 60.53 ശതമാനമായി. അതേ സമയം 2020ല്‍ ബാങ്കുകള്‍ നല്‍കിയ ഡിജിറ്റല്‍ വായ്പകള്‍ 5.56 ശതമാനം മാത്രമാണ്. അതേസമയം, സ്വകാര്യ ബാങ്കുകള്‍ ഓണ്‍ലൈന്‍ വായ്പകളില്‍ മുന്നിലാണ് 2020ല്‍ ആകെ നല്‍കിയ ‍ഡിജിറ്റല്‍ വായ്പകളില്‍ 55 ശതമാനവും സ്വകാര്യ ബാങ്കുകളുടേതാണ്.

33 ശതമാനമാണ് എന്‍ബിഎഫ്സികളുടേത്. എന്‍ബിഎഫ്സികളില്‍ നിന്നു നല്‍കുന്ന 37.5 ശതമാനം വായ്പകളുടെയും കാലാവധി 30 ദിവസത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകള്‍ നല്‍കുന്ന 87 ശതമാനം ലോണുകളുടെയും കാലാവധി ഒരു വര്‍ഷത്തിനു മുകളിലാണ്. സാമ്ബത്തികമായി പൊളിഞ്ഞു പോയ എന്‍ബിഎഫ്സികളുടെ ലൈസന്‍സ് വാങ്ങി പല ഓണ്‍ലൈന്‍ വായ്പാ കമ്ബനികളും തട്ടിപ്പ് ആപ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More than half of digital loan apps are illegal, says RBI

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories