വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം
Advertisement
Nov 21, 2021 09:31 PM | By Vyshnavy Rajan

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ തൊഴിലവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈൻ നിർമാതാക്കളായ ഹൗസ് ഓഫ് ടൗൺ എൻഡ്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം വൈൻ ടെസ്റ്റർമാരെ തിരയുകയാണ്.


പല തരം വൈൻ രുചിച്ച്, അവയുടെ സ്വാദ്, ഗന്ധം, ടെക്‌സ്ചർ തുടങ്ങിയവയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയാണ് വൈൻ ടേസ്റ്റർമാരുടെ ജോലി. വൈനിനോട് അതിയായ താത്പര്യവും, പലതരം വൈൻ രുചികളെ കുറിച്ചുള്ള അറിവും വേണം. യു.കെയിലാകും ജോലി എന്നതുകൊണ്ട് തന്നെ ഭാഷാ പരിജ്ഞാനവും അനിവാര്യമാണ്.


ഒരു മാസത്തേക്കുള്ള കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ജോലി. ജോലിയിൽ പ്രവേശിച്ച് ആദ്യ രണ്ടാഴ്ചയ്ക്കകം തന്നെ ആറ് വിവിധ തരം റെഡ് വൈനുകൾ രുചിച്ച് അഭിപ്രായം രേഖപ്പെടുത്തണം. പിന്നീട് പല വിധ വൈനുകൾ അവയുടെ വിവിധ സ്വഭാവം, മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ എന്നിവ കൃത്യമായി പറഞ്ഞുകൊടുക്കണം.


ഹൗസ് ഓഫ് ടൗൺ എൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ജോലിക്കായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളെ മാത്രമേ വൈൻ ടേസ്റ്ററായി നിയമിക്കുകയുള്ളു. റെഡ് വൈനാകും പ്രതിഫലമായി ലഭിക്കുക.

വൈൻ ടേസ്റ്റിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള പാർട്ട് ടൈം ജോലി ആയതുകൊണ്ട് തന്നെ മറ്റൊരു മുഴുവൻസമയ ജോലി ചെയ്യുന്ന വ്യക്തികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്.

Careers as Christmas wine testers

Next TV

Related Stories
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം  കാരറ്റ് ജ്യൂസ് ഇങ്ങനെ ...

Mar 16, 2022 07:55 PM

ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം കാരറ്റ് ജ്യൂസ് ഇങ്ങനെ ...

പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ...

Read More >>
ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ

Mar 12, 2022 09:31 PM

ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട....

Read More >>
ദോശമാവും ഓട്സും ചേർത്ത്  രുചികരമായ ഒറോട്ടി തയ്യാറാക്കാം

Mar 3, 2022 10:45 PM

ദോശമാവും ഓട്സും ചേർത്ത് രുചികരമായ ഒറോട്ടി തയ്യാറാക്കാം

ദോശമാവും ഓട്സും ചേർത്ത് അതീവ രുചികരമായ ഒറോട്ടി...

Read More >>
Top Stories