ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ നാട്ടിൽ തിരിച്ചെത്തി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ നാട്ടിൽ തിരിച്ചെത്തി
Jun 6, 2023 06:09 PM | By Vyshnavy Rajan

തൃശൂർ : (www.truevisionnews.com) ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ നാട്ടിൽ തിരിച്ചെത്തി. ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ നാട്ടിൽ തിരിച്ചെത്തി.

കണ്ടാശാംകടവ് സ്വദേശികളായ കിരൺ,ബിജീഷ്,വൈശാഖ്,രഘു എന്നിവരാണ് എത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേരും നോർക്കയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കൊൽക്കത്തയിലെ ക്ഷേത്ര നിർമാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതിൽ നാല് പേർ നേരത്തെ നാട്ടിൽ മടങ്ങി എത്തിയിരുന്നു.

അതേസമയം, ദുരന്തത്തെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഇന്ന് പൂർവസ്ഥിതിയിലായേക്കും. പരിക്കുകളോടെ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇനിയും 124 മൃതദേഹങ്ങളാണ് ആണ് തിരിച്ചറിയാനുള്ളത്.

മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്ന് പൂർണ തോതിൽ പ്രവർത്തന ക്ഷമമാക്കാമെന്ന കണക്കു കൂട്ടലിലാണ് റെയിൽവേ. രണ്ട് ട്രാക്കുകളിൽ സർവീസ് ഇന്നലെ തന്നെ ആരംഭിച്ചു . നിരവധി ട്രെയിനുകൾ സർവീസ് നടത്തിയെങ്കിലും ബാലസോർ ഭാഗത്ത് വളരെ മന്ദഗതിയിലാണ് യാത്ര

The residents of Thrissur who survived the train accident in Odisha with injuries have returned home

Next TV

Related Stories
#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

Mar 29, 2024 02:52 PM

#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

വീടിനു പിന്നില്‍നിന്ന തത്തയെ പാഞ്ഞടുത്ത കാട്ടുപന്നി ഇടിച്ചു വീഴ്ത്തി....

Read More >>
#sunburn |  സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

Mar 29, 2024 02:42 PM

#sunburn | സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

Read More >>
#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

Mar 29, 2024 02:37 PM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

Mar 29, 2024 02:11 PM

#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം...

Read More >>
Top Stories