തിരുവനന്തപുരത്ത് പതിനൊന്നാം ക്ലാസുകാരന് ക്രൂര മര്‍ദനം

Loading...

തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ സ്‌കൂളില്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. സ്‌കൂളില്‍ വരുമ്ബോള്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വരരുത് എന്ന് താക്കീത് ചെയ്തിട്ടും വിദ്യാര്‍ത്ഥി അനുസരിക്കാതിരുന്നതിനാലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ മര്‍ദ്ദിച്ചത്.

ഹോക്കി സ്റ്റിക്കറും വടികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം എന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമുണ്ട്.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഹനപുരം സ്വദേശിയായ സുലൈഹിനെ പന്ത്രണ്ടാം ക്ലാസ്സിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ ഹോക്കി സ്റ്റിക്കുകളും വടികളും ഉപയോഗിച്ച്‌ മര്‍ദിച്ചത്.

വട്ടപ്പാറ പോലീസ് സ്റ്റേഷനിലും സ്‌കൂള്‍ പ്രിന്‍സിപ്പാളിനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പക്ഷെ രണ്ടിടത്തു നിന്നും ഒരു നടപടിയും കൈക്കൊണ്ടില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രമേ ഇത്തരം കേസുകളില്‍ നടപടി കൈക്കൊള്ളാനാവു എന്നാണ് പോലീസ് പറഞ്ഞത്.

Loading...