റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ
Nov 21, 2021 04:05 PM | By Shalu Priya

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ ശ്രദ്ധേയമായി. കുട്ടികൾക്ക് വേണ്ടിയുള്ള എക്സ്ക്ലുസീവ് ഡിസൈനർ കലക്‌ഷൻ ആണ് ഷോയിൽ അവതരിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബെംഗളൂരുവിലായിരുന്നു ഷോ അരങ്ങേറിയത്.

5 ഡിസൈനർമാരുടെ കലക്‌ഷനുകളാണ് അവതരിപ്പിച്ചത്. 40 കുട്ടി മോഡലുകൾ പങ്കെടുത്തു. ഡിസൈനർ ജീൻ വിപിന്റെ ജിയാൻ ഡിസൈൻസ് അവതരിപ്പിച്ച വിന്റർ കലക്‌ഷൻ ആയിരുന്നു പ്രധാന ആകർഷണം. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കാനാവുന്ന മനോഹരമായ വസ്ത്രങ്ങളായിരുന്നു ഈ കലക്‌ഷനിലേത്. മോ‍ഡലും നടിയുമായ പത്മിനി ദേവനഹല്ലിയായിരുന്നു ഷോ സ്റ്റോപ്പർ. ഷോയുടെ ഭാഗമായ എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.


എല്ലാ വർഷവും വ്യത്യസ്തവും പുതുമയുള്ളതുമായി ഫാഷൻ ഷോ സംഘടിപ്പിച്ച ഫാഷൻ ഫ്ലെയിംസ് ശ്രദ്ധ നേടാറുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഷോ ഡിജിറ്റലാക്കിയതും അഭിനന്ദനീയമായിരുന്നു.

‘‘കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് ഷോ സംഘടിപ്പിച്ചത്. എത്ര ബുദ്ധിമുട്ടിയാലും ഷോ നടത്തണമെന്നു തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് സന്തോഷം നൽകാൻ അതിലൂടെ സാധിക്കുമെന്ന് ഉറപ്പായിരുന്നു. അതു സാധിച്ചു എന്നതിൽ അഭിമാനമുണ്ട്’’– ഫാഷൻ ഫ്ലെയിംസ് ഡയറക്ടർ ജിൻസി സതീഷ് പറഞ്ഞു.

Child models shining on the ramp

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories