പ്രതീക്ഷിക്കാതെ എത്തിയ ആർത്തവത്തിന് സഹായവുമായി സഹപാഠിയായ ആൺകുട്ടി; പാഡും ഒപ്പം ഐസ്ക്രീമും വാങ്ങിനൽകി

പ്രതീക്ഷിക്കാതെ എത്തിയ ആർത്തവത്തിന് സഹായവുമായി സഹപാഠിയായ ആൺകുട്ടി; പാഡും ഒപ്പം ഐസ്ക്രീമും വാങ്ങിനൽകി
Jun 4, 2023 01:36 PM | By Athira V

ർത്തവ ദിനങ്ങളിൽ വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് സ്ത്രീകൾ കടന്ന് പോകുന്നത്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥിനികളും മറ്റും. വയറുവേദന, പ്രതീക്ഷിക്കാതെ ആർത്തവമെത്തിയാൽ സാനിറ്ററി പാഡുകൾ കയ്യിലില്ലാതെ വരിക, മൂഡ് സ്വിങ്ങ്സ് തുടങ്ങി അനേകം ബുദ്ധിമുട്ടുകൾ ഈ നേരങ്ങളിൽ ഉണ്ടാകാം.

എന്നിരുന്നാലും, പലപ്പോഴും പുരുഷന്മാർ ആർത്തവത്തെ കുറിച്ച് സംസാരിക്കാനും ആ വിഷയത്തിൽ എന്തെങ്കിലും ഇടപെടലുകൾ നടത്താനും ഒക്കെ മടിക്കുന്നവരാണ്. എന്നാൽ, ആർത്തവമായിരിക്കുന്ന തന്റെ സഹപാഠിക്ക് സാനിറ്ററി പാഡ് വാങ്ങി നൽകിയ ഒരു സുഹൃത്താണ് ഇപ്പോൾ വാർത്തയായി മാറുന്നത്.

ഇന്ന് താൻ തന്റെ ട്രെയിനിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നപ്പോൾ ആർത്തവം ഉണ്ടായി. എന്റെ കയ്യിൽ സാനിറ്ററി പാഡ് ഉണ്ടായിരുന്നില്ല. ക്ലാസിൽ എനിക്ക് അറിയാവുന്ന ആ പെൺകുട്ടിയും ഉണ്ടായിരുന്നില്ല. തനിക്ക് വയറുവേദനയും ഉണ്ടായിരുന്നു. ക്ലാസിൽ തന്റെ അടുത്തായിരുന്ന ആൺകുട്ടി അത് ശ്രദ്ധിച്ചു.

തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചു എന്നാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്. പെൺകുട്ടി ആ ന​ഗരത്തിൽ പുതിയ ആളായിരുന്നു. അതുകൊണ്ട് തന്നെ മെഡിക്കൽ സ്റ്റോറുകൾ എവിടെയാണ് എന്ന് അറിയുകയുമില്ലായിരുന്നു. അങ്ങനെ സഹപാഠിയോട് മെഡിക്കൽ സ്റ്റോർ കാണിച്ച് തരാമോ എന്ന് ചോദിച്ചു.

അവൻ കൂടെ ചെന്നു എന്ന് മാത്രമല്ല കടയിൽ ചെന്ന് പാഡുകൾ വാങ്ങി. കൂടാതെ ആർത്തവത്തിന്റെ വേദനകളിലും ബുദ്ധിമുട്ടുകളിലും ആയിരിക്കുന്ന പെൺകുട്ടിക്ക് ഐസ്ക്രീമും വാങ്ങി നൽകി. തനിക്ക് അത് വലിയ സന്തോഷം നൽകി എന്ന് പെൺകുട്ടി എഴുതുന്നു. ഒപ്പം തന്നെ ആ ന​ഗരം തനിക്ക് ഇഷ്ടമായി എന്നും പെൺകുട്ടി എഴുതി. നിരവധിപ്പേരാണ് ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റ് കണ്ടതും ആൺകുട്ടിയെ അഭിനന്ദിച്ചതും. ഇങ്ങനെ ഉള്ള പുരുഷന്മാരും ഉണ്ട് എന്നും നിരവധിപ്പേർ കുറിച്ചു.

Classmate Boy Helped With Unexpected Menstruation; Pad and ice cream were bought

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories