വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ് ആപ്പ്.

വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ് ആപ്പ്.
Sep 22, 2021 01:14 PM | By Truevision Admin

വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ് ആപ്പ്.

ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നത്.

പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമ്പോള്‍ ആപ്പ് വോയ്‌സ് സന്ദേശങ്ങള്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങും. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിലെ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ വിവരങ്ങള്‍ പുറത്തായിരുന്നു.

വാട്ട്‌സ്ആപ്പ് ഈ സവിശേഷതയെ പിന്തുണയ്ക്കാത്തതിനാല്‍ ഒരു ബാഹ്യ അപ്ലിക്കേഷന്‍ ആവശ്യമായിരുന്നു. അത് മുന്നില്‍ കണ്ടാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

നിങ്ങളുടെ സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിലേക്കോ ഫെയ്‌സ്ബുക്ക് സെർവറിലേക്കോ അയയ്ക്കില്ലെന്ന് വാബീറ്റഇൻഫോ റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ ആപ്പിൾ ട്രാൻസ്ക്രിപ്ഷൻ നൽകും.

ആപ്പിളിന്റെ സ്പീച്ച് റെക്കഗ്നിഷൻ ടെക്നോളജി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതേസമയം മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിന് ആപ്പിന് പ്രത്യേക അനുമതി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഒരു പ്രത്യേക ട്രാന്‍സ്‌ക്രിപ്റ്റ് വിഭാഗം ആപ്പിനുള്ളില്‍ ഉണ്ടെന്ന് സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നു. വോയ്‌സ് റെക്കോര്‍ഡിംഗുകള്‍ പേസ്റ്റ് ചെയ്യാനും ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ പ്രയോഗിക്കാനും കഴിയും.

ഒരു സന്ദേശം ആദ്യമായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍, അതിന്റെ ട്രാന്‍സ്‌ക്രിപ്ഷന്‍ വാട്ട്‌സ്ആപ്പ് ഡാറ്റാബേസില്‍ പ്രാദേശികമായി സംരക്ഷിക്കപ്പെടുമെന്ന് വബീറ്റഇൻഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോൾ അറിയില്ല. റിപ്പോർട്ട് അനുസരിച്ച്, വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ സവിശേഷത ഉടൻ തന്നെ ഐഒഎസ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും.

WhatsApp ready to introduce voice message transcription feature

Next TV

Related Stories
വന്‍ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്‌;  പ്രഖ്യാപനം അടുത്ത ആഴ്ച

Oct 20, 2021 01:08 PM

വന്‍ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്‌; പ്രഖ്യാപനം അടുത്ത ആഴ്ച

സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി...

Read More >>
വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

Oct 18, 2021 05:25 PM

വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

Read More >>
ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍; റെഡ്മി നോട്ട് 11 സീരിയസ്സ്

Oct 18, 2021 05:19 PM

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍; റെഡ്മി നോട്ട് 11 സീരിയസ്സ്

ലോക വിപണിയില്‍ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍...

Read More >>
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Oct 13, 2021 09:24 PM

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
Top Stories