ഉരുളക്കിഴങ്ങുണ്ടോ?; എന്നാല്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം

ഉരുളക്കിഴങ്ങുണ്ടോ?; എന്നാല്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം
Nov 19, 2021 09:06 AM | By Kavya N

വീക്കെന്‍ഡില്‍ ചിലര്‍ കാര്യമായ പാചകവും പാര്‍ട്ടിയുമെല്ലാം നടത്താറുണ്ട്. എന്നാല്‍ അല്‍പം 'ഈസി'യായ പാചകവും 'റിലാക്‌സ്ഡ്' ആയ ചുറ്റുപാടും ആഗ്രഹിക്കുന്നവരാണ് ഏറെയും എന്ന് നിസംശയം പറയാം. ഇത്തരക്കാര്‍ക്ക് അനുയോജ്യമായൊരു 'വീക്കെന്‍ഡ് സ്‌നാക്' ആണ് ഇനി പരിചയപ്പെടുത്തുന്നത്.

എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഉരുളക്കിഴങ്ങും, അരിപ്പൊടിയും ആണ് ആകെ വേണ്ടുന്ന പ്രധാന ചേരുവകള്‍. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കും ഇത് നല്ലൊരു 'സ്‌നാക്' ആയി എടുക്കാവുന്നതാണ്. അതുപോലെ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമായിട്ടുള്ളവര്‍ക്ക് ഇത് ബേക്ക് ചെയ്തും എടുക്കാവുന്നതാണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് വയ്ക്കുക. ഇനിയൊരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് അല്‍പം ഓയില്‍ ചേര്‍ത്ത് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചില്ലി ഫ്‌ളേക്ക്‌സും ഒന്ന് വഴറ്റിയെടുക്കാം. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്തുകൊടുക്കണം. ശേഷം അല്‍പനേരം ഇതൊന്ന് ഇളക്കുക. ശേഷം ആവശ്യമായത്ര വെള്ളം ചേര്‍ത്ത് ഇത് മാവിന്റെ പരുവത്തില്‍ വരട്ടിയെടുക്കണം. ആവശ്യമായത്ര ഉപ്പും ചേര്‍ക്കാം. ഇനി, അടുപ്പത്ത് നിന്ന് വാങ്ങിവച്ച് ഇതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

മാവ് 'സോഫ്റ്റ്' ആയി കിട്ടേണ്ടതുണ്ട്. ഇനി, ഇത് ചെറിയ ഉരുളകളാക്കി മാറ്റാം. ഡീപ് ഫ്രൈ ചെയ്യുകയാണെങ്കില്‍ അങ്ങനെ ചെയ്യാം. അല്ലാത്തപക്ഷം ഒവനില്‍ ബേക്ക് ചെയ്‌തെടുക്കാം. പുതിന ചട്ണിയോ, അല്‍പം സ്‌പൈസിയായ മറ്റേതെങ്കിലും ചട്ണിയോ എല്ലാം ഇതിന് മികച്ച കോംബോ ആണ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമിടയ്ക്കുള്ള സ്‌നാക് ആയോ, ഈവനിംഗ് സ്‌നാക് ആയോ എല്ലാം ഈ 'ഗാര്‍ലിക് പൊട്ടാറ്റോ റോള്‍' തയ്യാറാക്കാവുന്നതാണ്.

Do you have potatoes ?; it can be easily prepared

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories