'ഹാര്‍ട്ട് അറ്റാക്ക്' ഈ അവയവങ്ങളിലെ വേദന സൂചനയാകാം

'ഹാര്‍ട്ട് അറ്റാക്ക്' ഈ അവയവങ്ങളിലെ വേദന സൂചനയാകാം
Nov 19, 2021 08:58 AM | By Kavya N

നെഞ്ചില്‍ മാത്രമല്ല, ഹൃദയാഘാതത്തോട് അനുബന്ധമായി വേദന അനുഭവപ്പെടുന്നത്. പല അവയവങ്ങളിലും വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. അത്തരത്തില്‍ ആറ് അവയവങ്ങളില്‍ വരുന്ന വേദനയെ കുറിച്ചറിയാണോ : ഇവയെല്ലാം തന്നെ മറ്റ് പല അസുഖങ്ങളുടെ ഭാഗമായും വരാവുന്നതാണ്. എന്നാല്‍ ഹൃദയാഘാത ലക്ഷണമായും വരാം. അതിനാല്‍ തന്നെ സമയബന്ധിതമായി വൈദ്യസഹായം തേടുകയാണ് ഉചിതം.

ഇനി ആ ആറ് അവയവങ്ങളെതെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്... ആദ്യമേ സൂചിപ്പിച്ചത് പോലെ നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി വരുന്നത്. നെഞ്ചില്‍ വേദനയും അസ്വസ്ഥതയും, നെഞ്ചില്‍ എന്തോ നിറഞ്ഞുവരുന്നതായ അനുഭവവുമെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാം.

രണ്ട്... നെഞ്ചുവേദന പോലെ തന്നെ നടുവേദനയും ഹൃദയാഘാത ലക്ഷണമായി വരാം. അധികവും സ്ത്രീകളിലാണ് ഇത് ലക്ഷണമായി വരാറെന്ന് 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' ചൂണ്ടിക്കാട്ടുന്നു.

മൂന്ന്... കീഴ്ത്താടിയുടെ ഭാഗങ്ങളിലും ഹൃദയാഘാത ലക്ഷണമായി വേദന വരാം. പ്രത്യേകിച്ച് ഇടതുഭാഗത്താണ് ഈ വേദന അനുഭവപ്പെടുക. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസാധാരണമായ വിയര്‍പ്പ്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങളും കാണാം.

നാല്... രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായി കഴുത്തിലും വേദന അനുഭവപ്പെടാം. നെഞ്ചില്‍ നിന്ന് തുടങ്ങുന്ന വേദന കഴുത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്.

അഞ്ച്... കഴുത്തുവേദന, കീഴ്ത്താടിയിലെ വേദന എന്നിവയ്‌ക്കൊപ്പം തന്നെ ചിലരില്‍ ഹൃദയാഘാതത്തിന്റെ ഭാഗമായി തോള്‍ഭാഗത്തും വേദന അനുഭവപ്പെടാം. നെഞ്ചില്‍ നിന്നാണ് വേദന തോളിലേക്ക് അനുഭവപ്പെടുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക.

ആറ്... ചിലരില്‍ ഇടതുകയ്യിലും ഹൃദയാഘാതത്തിന്റെ ഭാഗമായി വേദന വരാം. ഇതും രക്തം കട്ട പിടിച്ചത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ഭാഗമായാണ് സംഭവിക്കുക. പെട്ടെന്നുണ്ടാകുന്ന അസഹനീയമായ വേദനയാണ് ഈ സാഹചര്യത്തില്‍ അനുഭവപ്പെടുക.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ആദ്യമേ സൂചിപ്പിച്ചത് പോലെ പല ആരോഗ്യപ്രശ്‌നങ്ങളുടെയും ഭാഗമായി വരാവുന്നതാണ്. എന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി, സംയമനത്തോടെ ലക്ഷണങ്ങളെ വിലയിരത്തുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നതാണ് ഉചിതം.





A 'heart attack' can be a sign of pain in these organs

Next TV

Related Stories
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

Mar 23, 2024 01:22 PM

#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ...

Read More >>
#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

Mar 20, 2024 10:21 AM

#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

Read More >>
#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Mar 17, 2024 08:56 PM

#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...

Read More >>
Top Stories