ക്യാസർ ചികിത്സയ്‌ക്ക്‌ മരുന്നുവേണ്ട; കണ്ടുപിടുത്തം കേരളത്തിൽ

ക്യാസർ ചികിത്സയ്‌ക്ക്‌ മരുന്നുവേണ്ട; കണ്ടുപിടുത്തം കേരളത്തിൽ
Nov 19, 2021 06:38 AM | By Anjana Shaji

കൊച്ചി : മരുന്നുകളും പാർശ്വഫലങ്ങളുമില്ലാതെ അർബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകർ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്‌സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം ആര്‍ അനന്തരാമന്റെകീഴില്‍ ഡോ. വി എൻ അര്‍ച്ചന നടത്തിയ ഗവേഷണത്തിലാണ് മാഗ്‌നറ്റോ പ്ലാസ്‌മോണിക് നാനോഫ്ലൂയിഡ് വികസിപ്പിച്ച് പുതിയ ചികിത്സാ സംവിധാനത്തിന് വഴിയൊരുക്കുന്നത്. ‘ജേണല്‍ ഓഫ് മാഗ്‌നറ്റിസം ആന്‍ഡ് മാഗ്‌നറ്റിക് മെറ്റീരിയല്‍സ്' എന്ന പ്രശസ്ത മാസികയിൽ_ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് ചികിത്സ യാഥാർഥ്യമാക്കുന്നതിനുള്ള ബയോമെഡിക്കല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. മാഗ്നറ്റിക് ഹൈപ്പര്‍തെര്‍മിയയും ഫോട്ടോഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചാണ് ചികിത്സാരീതി വികസിപ്പിക്കുന്നത്.

മാഗ്‌നറ്റിക് ഹൈപ്പര്‍തെര്‍മിയ ഒരു ടിഷ്യുവിലേക്കോ കോശത്തിലേക്കോ പ്രയോഗിക്കും. സൂപ്പര്‍ പാരാമാഗ്‌നറ്റിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്ന നാനോ ദ്രാവകം ശരീരത്തിന് പുറത്ത് സൃഷ്ടിക്കുന്ന കാന്തികക്ഷേത്ര ബലത്താൽ മാരകമായ കോശങ്ങള്‍ മാത്രം 41 ഡിഗ്രി താപനിലയില്‍ ചൂടാക്കി നശിപ്പിക്കും.

അതേസമയം നല്ല കോശങ്ങൾ കേടുകൂടാതെയിരിക്കുകയും ചെയ്യും. കോശങ്ങളിലൂടെ തുളച്ചുകയറാനുള്ള ലേസര്‍ പ്രകാശത്തിന്റെ ശേഷി ഉപയോഗിച്ച് മാരകമായ കലകളെ തിരിച്ചറിയുകയും പ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണ് ഫോട്ടോഡൈനാമിക് തെറാപ്പിയുടെ തത്വം.

നാനോ ഫ്ലൂയിഡ് ബയോമെഡിക്കല്‍ ഇമേജിങ്ങിനും ഉപയോഗിക്കാം. ചികത്സാരീതി പ്രാബല്യത്തിലാകുമ്പോൾ അർബുദ ചികിത്സ നിലവിലുള്ള കീമോതെറാപ്പി, മറ്റ് മരുന്നുകൾ എന്നിവയെക്കാൾ ഫലപ്രദമാകുമെന്ന് പ്രൊഫ. അനന്തരാമൻ പറഞ്ഞു.

No medication for cancer treatment; Discovery in Kerala

Next TV

Related Stories
ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

Jan 24, 2022 06:24 AM

ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും...

Read More >>
 11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

Jan 23, 2022 08:42 PM

11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ...

Read More >>
ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

Jan 14, 2022 07:39 AM

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

Jan 10, 2022 07:49 AM

നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നു....

Read More >>
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Jan 7, 2022 07:49 AM

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

Jan 3, 2022 08:33 PM

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ...

Read More >>
Top Stories