പനീര്‍ വെണ്ണ മസാല തയ്യാറാക്കാം...

പനീര്‍ വെണ്ണ മസാല തയ്യാറാക്കാം...
Nov 18, 2021 10:07 PM | By Divya Surendran

വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഒരു പനീര്‍ ബട്ടര്‍ മസാല .തയ്യാറാക്കിയാലോ...

പനീര്‍ - 200 ഗ്രാം തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം പച്ചമുളക് (നീളത്തില്‍ കീറിയത്) - 2 എണ്ണം സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി - അര ടീസ്പൂണ്‍ മുളക് പൊടി - അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം) ഗരം മസാല - 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി - ആവശ്യത്തിന് കറിവേപ്പില - 1 തണ്ട് മല്ലിയില - ആവശ്യത്തിന് വെണ്ണ - 6 ടേബിള്‍ സ്പൂണ്‍ തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്‌ ഇളം ചൂട് വെള്ളം - ആവശ്യത്തിന്

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍ , 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക.

വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക. ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക. അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക. അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക. ശ്രദ്ധിക്കുക: പനീര്‍ വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂര്‍ മുന്പ് പനീര്‍ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും. ആവശ്യമെങ്കില്‍ പാചക ശേഷം ഫ്രഷ്‌ ക്രീ കൂടി ചേര്‍ത്ത് വിഭവത്തിന്റെ ടെക്സ്ചര്‍ കൂട്ടാവുന്നതാണ്.

Paneer butter masala can be prepared ...

Next TV

Related Stories
അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ

Jan 21, 2022 05:10 PM

അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ

അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ...

Read More >>
വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

Jan 20, 2022 01:09 PM

വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

മുട്ട ചേർക്കാതെ മയോണൈസ്...

Read More >>
എളുപ്പത്തിൽ  തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്

Jan 19, 2022 11:22 PM

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്

അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്​ലറ്റ് വളരെ രുചികരമായി...

Read More >>
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
Top Stories