പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്

പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്
Nov 18, 2021 09:40 PM | By Kavya N

പ്രമേഹം(diabetes) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ നിർബന്ധമായും ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോ​ഗികൾ കാർബോഹൈഡ്രേറ്റ് കുറവുള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പ്രോട്ടീനും നാരുകളും അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്, കൂടാതെ സൂപ്പുകളിലും ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, ക്യാരറ്റ്, പ്രമേഹരോഗികൾക്ക് കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ള ഒരു മികച്ച ഓപ്ഷനാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. പ്രമേ​ഹരോ​ഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തിയായൊരു സൂപ്പ് പരിചയപ്പെട്ടാലോ... ​​

ബ്രൊക്കോളി ബദാം സൂപ്പ്... ബ്രൊക്കോളി 1 എണ്ണം ബദാം 5 എണ്ണം ചോളം 2 ടീസ്പൂൺ സവാള 1 എണ്ണം കറുവപ്പട്ടയുടെ ഇല 2 എണ്ണം തയ്യാറാക്കുന്ന വിധം... ബ്രൊക്കോളി അഞ്ച് മിനുട്ട് വെള്ളത്തിൽ വേവിക്കുക. ശേഷം ബദാമും ചോളവും കൂടി മിക്സിയിലിട്ട് അടിച്ചെടുക്കുക.

ശേഷം സവാളയും കറുവപ്പട്ടയുടെ ഇലയും കൂടി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിക്കുക. അതിലേക്ക് സവാള കൂട്ടും ബദാം കൂട്ടും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഉപ്പിടുക. ശേഷം 200 മില്ലി കൊഴുപ്പ് കുറഞ്ഞ പാൽ ഈ കൂട്ടിലേക്ക് ഒഴിച്ച് നല്ല പോലെ തിളപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കഴിക്കുക.

A healthy soup for diabetics

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories










GCC News