ഷേവിംഗ് ക്രീം ആണോ; ഫാഷൻ മേളയില്‍ ധരിച്ച വസ്ത്രത്തിന് 'ട്രോള്‍' ഏറ്റുവാങ്ങി റിഹാന

ഷേവിംഗ് ക്രീം ആണോ; ഫാഷൻ മേളയില്‍ ധരിച്ച വസ്ത്രത്തിന് 'ട്രോള്‍' ഏറ്റുവാങ്ങി റിഹാന
May 5, 2023 08:21 AM | By Athira V

 ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു ഫാഷൻ മേളയായ മെറ്റ് ഗാലയുടെ വിശേഷങ്ങളാണിപ്പോള്‍ ഫാഷൻ തല്‍പരര്‍ക്കിടയില്‍ സജീവമാകുന്നത്. ലോകമെമ്പാട് നിന്നുമായി വിവിധ മേഖലകളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച സെലിബ്രിറ്റികളാണ് മെറ്റ് ഗാലയില്‍ തങ്ങളുടെ ഫാഷൻ അഭിരുചികളും പരീക്ഷണങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതിനും പെര്‍ഫോം ചെയ്യുന്നതിനുമായി എത്തിയത്.

ഇന്ത്യയില്‍ നിന്ന് ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നതാഷ പൂനംവാല, ഇഷ അംബാനി എന്നീ സെലിബ്രിറ്റികളും ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല മേളയുടെ റാംപില്‍ ചുവടുവച്ചു. ഇതിനിടെ ചില സെലിബ്രിറ്റികളുടെ ഫാഷൻ സെൻസ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കി. മിക്കപ്പോഴും മെറ്റ് ഗാല മേളകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ട്രോളുകള്‍ വരാറുണ്ട്.

ഇക്കുറി ഗായികയും നടിയും ഫാഷനിസ്റ്റുമായ റിഹാനയുടെ ഗൗണാണ് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. സാധാരണ ഗൗണുകളില്‍ നിന്ന് വ്യത്യസ്തമായി തല കൂടി മൂടുന്ന 'വെയില്‍' അടങ്ങുന്ന തൂവെള്ള ഗൗണാണ് റിഹാന അണിഞ്ഞിരുന്നത്. നിറയെ ഞൊറിവുകള്‍ തീര്‍ത്ത് പൂക്കളെപ്പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഗൗണിന്‍റെ മുകള്‍ ഭാഗം. അതായത് തലയും വയര്‍ വരെയും മൂടുന്ന അത്രയും ഭാഗം.

ഇത് കണ്ട് വെഡിംഗ് കേക്കാണോ എന്നും ഷേവിംഗ് ക്രീം പോയതാണോ എന്നുമെല്ലാം രസകരമായി ട്രോളുകയാണ് നിരവധി പേര്‍. റാപ്പറായ ബാഡ് ബണ്ണിക്കൊപ്പം നില്‍ക്കുന്ന, മെറ്റ് ഗാലയില്‍ നിന്നുള്ള റിഹാനയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

അതേസമയം മുമ്പ് മെറ്റ് ഗാലയില്‍ വ്യത്യസ്തമായ ഗൗണിലും മേക്കപ്പിലുമെത്തിയതിന്‍റെ പേരില്‍ ഏറെ പരിഹാസം ഏറ്റവുവാങ്ങിയ പ്രിയങ്ക ചോപ്ര ഇക്കുറി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇഷയുടെയും നതാഷയുടെയുമെല്ലാം ഫാഷൻ സെൻസിനും നല്ലവാക്കുകളാണ് ഏറെയും കിട്ടിയത്. കൂട്ടത്തില്‍ ആലിയയുടെ ലുക്കിനാണ് ഏറ്റവുമധികം പ്രശംസ കിട്ടിയത്. ഒരു ലക്ഷത്തോളം പവിഴമുത്തുകള്‍ പതിപ്പിച്ച വെള്ള ഗൗണാണ് ആലിയ അണിഞ്ഞിരുന്നത്.

Is shaving cream; Rihanna received a 'troll' for the dress she wore at the fashion fair

Next TV

Related Stories
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
Top Stories