12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍; പത്താം ക്ലാസുകാര്‍ അറസ്​റ്റില്‍

Loading...

തേസ്​പൂര്‍: അസമില്‍ ബലാത്സംഗത്തിനിരയായ 12 വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴു പത്താം ക്ലാസ്​ വിദ്യാര്‍ഥികള്‍ പിടിയില്‍. 12 വയസുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ്​ കണ്ടെത്തിയത്​.

ആസാമിലെ ബിസ്വനാഥ്​ ജില്ലയില്‍ ചക്​ല ഗ്രാമത്തില്‍ വെള്ളിയാഴ്​ചയാണ് സംഭവം​. വെള്ളിയാഴ്​ച പരീക്ഷ കഴിഞ്ഞെത്തിയ പത്താം ക്ലാസ്​ വിദ്യാര്‍ഥികളിലൊരാള്‍ പാര്‍ട്ടിയുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക്​ വിളിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശേഷം വിദ്യാര്‍ഥികള്‍ ചേര്‍ന്ന്​ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന്​ രാത്രി പെണ്‍കുട്ടിയെ വീടിന്​ സമീപത്തെ കാട്ടിലെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി​ പൊലീസ്​ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം