കോഴിക്കോട് : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു.
പ്രജീഷ് നായര്‍കുഴി, മുഹമ്മദ് ബഷീര്‍, അതുല്‍നാഥ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. റിജില്‍ ഭരതന്, ഗണേഷ് കുമാര്‍, ദിനേഷ് ചന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ടില്‍ 500 ല്‍പരം ഉല്പന്നങ്ങള് ലഭ്യമാണ്.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉല്പന്നങ്ങള് ലഭ്യമാക്കുന്ന പുതിയ ഷോപ്പിംഗ് അനുഭവമാണ് ഫിജികാര്‍ട്ട് നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകമാനം 100 ഓളം ഫിജി സൂപ്പര്‍സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചെയര്മാന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.
2017 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിജികാര്‍ട്ട് ഇന്ന് ദക്ഷിണേന്ത്യയിലെ ഡയറക്ട് സെല്ലിംഗ് കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ്. 2025 ല്‍ ഇന്ത്യയിലെ ഡയറക്ട് സെല്ലിംഗ് മേഖല എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന 64500 കോടി ടേണ്‍ ഓവറില്‍ 5000 കോടിയാണ് ഫിജികാര്‍ട്ട് ലക്ഷ്യമിടുന്നത്.
ഇതിനായി വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 2025 ആകുമ്പോഴേക്കും 5000 ഓളം ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്റില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഫിജികാര്‍ട്ട് മാനേജ്മെന്റ്.
Renovated Fiji Superstore by FijiCart Activated