ഐ പി എൽ പതിനാറാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഐ പി എൽ പതിനാറാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും
Mar 31, 2023 01:23 PM | By Vyshnavy Rajan

അഹമ്മദാബാദ് :  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക് പണ്ഡ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും.

ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല.

റുതുരാജ് ഗെയ്ക്‌വാദ്, ബെന്‍ സ്റ്റോക്‌സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്‌സ് ഉറ്റുനോക്കുന്നത്. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ ശേഷിയുള്ളവര്‍.

ദീപക് ചാഹറിനെയും മിച്ചല്‍ സാന്റ്‌നറെയും മാറ്റിമിര്‍ത്തിയാല്‍ ധോണിക്ക് വിശ്വസിച്ച് പന്തേല്‍പിക്കാവുന്ന ബൗളര്‍മാരില്ല എന്നതാണ് ചെന്നൈയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം.

IPL 16th season starts today; Gujarat will face Chennai in the opening match

Next TV

Related Stories
#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

Mar 27, 2024 02:53 PM

#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

ഐപിഎലില്‍ ആദ്യമായി ബാറ്റിങിനായി ഇറങ്ങുന്നു. ആദ്യ ഓവര്‍ തന്നെ നേരിടേണ്ടത് അപകടകാരിയായ ബൗളര്‍...

Read More >>
#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

Mar 27, 2024 12:47 PM

#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്‍റെ ആധികാരിക ജയവുമായി പോയന്‍റ്...

Read More >>
#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

Mar 26, 2024 07:49 AM

#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

പഞ്ചാബ് സ്ഥിരോത്സാഹത്തോട സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോലിയുടെ കരുത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക്...

Read More >>
#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

Mar 25, 2024 04:35 PM

#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും...

Read More >>
#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

Mar 25, 2024 01:32 PM

#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

ആദ്യം പന്തെറിയേണ്ടിവന്നാല്‍ ഇരുവരുടേയും റോളില്‍ മാറ്റമുണ്ടാവും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ മാറ്റത്തിന്...

Read More >>
Top Stories