പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ
Mar 31, 2023 12:31 PM | By Vyshnavy Rajan

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നാണ് പോസ്റ്ററിലുള്ളത്.

അതേസമയം മോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

എഎപിയുടെ “മോദി ഹഠാവോ, ദേശ് ബച്ചാവോ” കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.

Poster against Prime Minister Narendra Modi in Gujarat; Eight people were arrested

Next TV

Related Stories
#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം

Apr 25, 2024 12:25 PM

#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം

തങ്ങളുടെ മുഖത്തിന്‍റെ നിറത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ട് വന്നാണ് ഇത്തരത്തില്‍ അവയും തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നതെന്ന് പഠനം...

Read More >>
#landslide | അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ: ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

Apr 25, 2024 12:20 PM

#landslide | അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ: ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

കണക്ടിവിറ്റി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
#acidattack | വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം; യുവതിക്ക് ബന്ധുക്കളുടെ മര്‍ദ്ദനം

Apr 25, 2024 11:43 AM

#acidattack | വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം; യുവതിക്ക് ബന്ധുക്കളുടെ മര്‍ദ്ദനം

പൊള്ളലേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ...

Read More >>
#BJP | പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

Apr 25, 2024 10:37 AM

#BJP | പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികൾ രംഗത്ത്...

Read More >>
#arrested|28 കോടി രൂപയുടെ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Apr 25, 2024 09:24 AM

#arrested|28 കോടി രൂപയുടെ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ...

Read More >>
Top Stories