ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി
Mar 27, 2023 11:46 AM | By Vyshnavy Rajan

ന്യൂഡൽഹി : ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാനആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ് . പിതാവിന്‍റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ല. വിശദമായ വാദം കേൾക്കാൻ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

The Supreme Court adjourned Madani's plea seeking relief in bail conditions to April 13

Next TV

Related Stories
ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Jun 6, 2023 10:56 PM

ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ബി.ജെ.പി നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളുമായ കപിൽ മിശ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും...

Read More >>
‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

Jun 6, 2023 09:41 PM

‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ...

Read More >>
വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

Jun 6, 2023 09:15 PM

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും...

Read More >>
 ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

Jun 6, 2023 08:48 PM

ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

വിവാഹ ഘോഷയാത്ര സാഗർ ജില്ലയിലെ ഷാഗർഹിലുള്ള വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഗ്രാമവാസികൾ ഘോഷയാത്ര...

Read More >>
ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

Jun 6, 2023 07:51 PM

ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി...

Read More >>
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

Jun 6, 2023 07:41 PM

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ്...

Read More >>
Top Stories