തൃപ്പൂണിത്തുറ കസ്റ്റഡിമരണം; സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃപ്പൂണിത്തുറ കസ്റ്റഡിമരണം; സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Mar 26, 2023 12:22 PM | By Vyshnavy Rajan

കൊച്ചി : തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.

സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയത്.

ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

എന്നാൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാരുയർത്തുന്നത്. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Tripunithura custodial death; The police officer was suspended in the incident

Next TV

Related Stories
#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

Apr 19, 2024 01:17 PM

#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം...

Read More >>
#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Apr 19, 2024 12:46 PM

#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ...

Read More >>
#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

Apr 19, 2024 12:33 PM

#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ പറഞ്ഞു....

Read More >>
#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

Apr 19, 2024 12:20 PM

#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

അന്വേഷണ ഏജൻസികൾക്ക് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ വകുപ്പുണ്ടോ?ചിലരെ രാത്രി വൈകുന്നത് വരെയാണ്...

Read More >>
#arrest | വടകരയിൽ വീ​ട്ട​മ്മ​യ്ക്ക് നേരെ ബോം​ബെ​റി​ഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ

Apr 19, 2024 11:52 AM

#arrest | വടകരയിൽ വീ​ട്ട​മ്മ​യ്ക്ക് നേരെ ബോം​ബെ​റി​ഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റം​ഷാ​ദി​നെ റി​മാ​ൻ​ഡ്...

Read More >>
#founddead | ജോലിയില്‍ പ്രവേശിച്ചശേഷം കാണാതായി; സൂപ്രണ്ട് ഓഫീസിനുള്ളിൽ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റർ മരിച്ച നിലയില്‍

Apr 19, 2024 11:26 AM

#founddead | ജോലിയില്‍ പ്രവേശിച്ചശേഷം കാണാതായി; സൂപ്രണ്ട് ഓഫീസിനുള്ളിൽ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റർ മരിച്ച നിലയില്‍

ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം...

Read More >>
Top Stories