മൈസൂരുവിൽ മലയാളി യുവതി ജോലി സ്ഥലത്ത് മരിച്ച നിലയിൽ

മൈസൂരുവിൽ മലയാളി യുവതി ജോലി സ്ഥലത്ത് മരിച്ച നിലയിൽ
Mar 24, 2023 04:47 PM | By Vyshnavy Rajan

തൃശൂർ: മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സബീനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്.

വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം. 10 വയസുള്ള മകനുണ്ട്. തൃശൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തിനോടൊപ്പമാണ് മൈസൂരുവില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസമയം ആണ്‍സുഹൃത്ത് ഷഹാസും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. ആൺസുഹൃത്ത് ഷഹാസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. സരസ്വതിപുരം പോലീസാണ് കേസെടുത്തത്

Malayali woman found dead at work in Mysuru

Next TV

Related Stories
#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

Apr 25, 2024 09:14 PM

#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും...

Read More >>
#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

Apr 25, 2024 08:37 PM

#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ...

Read More >>
#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

Apr 25, 2024 08:33 PM

#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു...

Read More >>
#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

Apr 25, 2024 08:12 PM

#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
 #BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

Apr 25, 2024 07:58 PM

#BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം....

Read More >>
#MDMA |എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

Apr 25, 2024 07:51 PM

#MDMA |എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന്...

Read More >>
Top Stories