വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച സംഭവം; പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്ന് പി കെ ശ്രീമതി

വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച സംഭവം; പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്ന് പി കെ ശ്രീമതി
Mar 18, 2023 10:03 PM | By Nourin Minara KM

തിരുവനന്തപുരം: നിയമസഭയിലെ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്നും അത്തരക്കാർ സഭയിലിരിക്കുന്നത്‌ അപമാനമാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്‌ പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

ലൈംഗികാതിക്രമണം ഉണ്ടായെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. ഉന്തിലും തള്ളിലും പെട്ടുണ്ടായ സാധാരണ അപകടമല്ല അവർക്കുണ്ടായത്‌. കരുതിക്കൂട്ടിയുള്ള കനത്ത ആക്രമണത്തിനാണ്‌ വനിതാ ജീവനക്കാർ ഇരയായത്‌. നടുവിനും കൈകൾക്കും അടക്കം ഗുരുതര പരിക്കാണ്‌ ഏറ്റത്‌.

സഭയിലെ വാച്ച്‌ ആൻഡ്‌ വാർഡുകളായ വിളപ്പിൽ സ്വദേശി നീതു, പേയാട്‌ സ്വദേശി മാളവിക, വികാസ്‌ഭവൻ പൊലീസ്‌ ക്വാർട്ടേഴ്‌സിലെ അഖില എന്നിവരെ നേരിട്ട്‌ സന്ദർശിച്ചു. നടുവിന്‌ ഗുരുതര ചതവേറ്റ നീതുവിന്‌ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്‌. മാളവികയാകട്ടെ കൈയ്‌ക്ക്‌ ഏറ്റ പരിക്ക്‌ കാരണം രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത സാഹചര്യത്തിലാണ്‌.

വൃക്കമാറ്റ ശസ്‌ത്രക്രിയയ്ക്ക്‌ കാത്തിരിക്കുന്ന ഭർത്താവിനൊപ്പം കഴിയുന്ന അഖില നേരിട്ടതും ക്രൂര ആക്രമണമാണ്‌. ഇന്നുവരെ ഇത്തരമൊരു ആസൂത്രിക ആക്രമണം വനിതാ പൊലീസുകാർക്കെതിരെ സഭയിൽ ഉണ്ടായിട്ടില്ല. ഇവരെ ശാരീരികമായി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കുക മാത്രമല്ല അവരെ സഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇതാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അസോസിയേഷൻ നിവേദനവും നൽകും.

PK Srimathi should suspend the opposition MLAs from the assembly

Next TV

Related Stories
പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

Apr 1, 2023 09:03 PM

പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ...

Read More >>
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

Apr 1, 2023 08:44 PM

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ്...

Read More >>
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

Apr 1, 2023 06:22 PM

പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി...

Read More >>
ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

Apr 1, 2023 06:07 PM

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക...

Read More >>
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

Apr 1, 2023 05:50 PM

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ്...

Read More >>
Top Stories