നെടുമ്പാശേരി : മലദ്വാരത്തിലൊളിപ്പിച്ചും അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കിയും കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്.
അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ അബ്ദുൽ സലിം, സജീർ എന്നിവരാണ് പിടിയിലായത്. മൂന്ന് കാപ്സ്യൂളുകളുടെ രൂപത്തിലാണ് അബ്ദുൾ സലിം സ്വർണം ഒളിപ്പിച്ചത്.
636 ഗ്രാം സ്വർണമാണ് സജീർ അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലൊളിപ്പിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ മലദ്വാരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിലാക്കി 1158 ഗ്രാം സ്വർണം കൂടി ഒളിപ്പിച്ചതായി കണ്ടെത്തിയത്.
Gold worth more than one crore rupees seized at Kochi airport