കോഴിക്കോട് : മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്നാരോപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ നൽകിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം.
എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റെസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യുസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ.
പോക്സോ കോടതി ജഡ്ജി കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. ഏഷാനെറ്റ് ജീവനക്കാർക്ക് വേണ്ടി അഡ്വ. പി.വി. ഹരി ഹാജരായി. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാര്‍ത്തയില്‍ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നാണ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി.
Anticipatory bail for Asianet News employees