കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവം; 'വിശ്വാസം രാഷ്ട്രീയവത്കരിക്കാൻ പാടില്ല', പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് എം വി ജയരാജൻ

കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവം; 'വിശ്വാസം രാഷ്ട്രീയവത്കരിക്കാൻ പാടില്ല', പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് എം വി ജയരാജൻ
Mar 16, 2023 10:33 AM | By Nourin Minara KM

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തിൽ പ്രവർത്തകരുടെ നടപടിയെ എം വി ജയരാജൻ വിമർശിച്ചു. വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കതിരൂർ പാട്യം നഗറിലെ കുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിലാണ് പി ജയരാജന്റെ ചിത്രവും ഉൾപ്പെടുത്തിയത്."കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്.വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്"- എംവി ജയരാജൻ പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നത്. സംഭവം നടന്ന കതിരൂർ പി ജയരാജന് വലിയ പിന്തുണയുള്ള പ്രദേശമാണ്. സിപിഎം അനുഭാവികളായ പ്രവർത്തകരാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രമുള്ള കലശം എടുത്ത് ക്ഷേത്രത്തിലേക്ക് പോയത്.

പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം കണ്ണൂരിൽ നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. പിജെ ആർമി പോലുള്ള കൂട്ടായ്മകളെ തള്ളിപ്പറയാൻ പി ജയരാജൻ തന്നെ നിർബന്ധിതനായ സാഹചര്യം ഉണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Belief should not be politicized, MV Jayarajan criticized the action of activists

Next TV

Related Stories
#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

Apr 23, 2024 05:01 PM

#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ...

Read More >>
#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Apr 23, 2024 04:55 PM

#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം...

Read More >>
#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

Apr 23, 2024 03:56 PM

#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ അവരുടെ രക്ഷയ്ക്കെത്തുന്നതാണ് കാണുന്നതെന്നും...

Read More >>
#vdsatheesan |  പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത -വിഡി സതീശൻ

Apr 23, 2024 03:26 PM

#vdsatheesan | പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത -വിഡി സതീശൻ

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ അദ്ദേഹം...

Read More >>
#VKManoj | കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

Apr 23, 2024 01:57 PM

#VKManoj | കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

നേതൃത്വത്തിലെ ഒരുവിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരൻപക്ഷം...

Read More >>
#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ

Apr 23, 2024 10:47 AM

#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ

എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം...

Read More >>
Top Stories