3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍
Nov 12, 2021 08:04 PM | By Anjana Shaji

കൊച്ചി : അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ അടിയിലേക്ക്.

പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസില്‍ പടുത്തുയര്‍ത്തുന്ന ടിസിഎസ് എയ്റോസ്പേസ് ഹബ്, തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി, ബ്രിഗേഡ് എന്‍റര്‍പ്രൈസസിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സാന്‍ഡ്സ് ഇന്‍ഫ്രാ -ഇന്‍ഫിനിറ്റ്, പ്രസ്റ്റീജ് ഐ ടി പാര്‍ക്ക് , മാരറ്റ് ടെക് പാര്‍ക്ക് എന്നീ പ്രധാന പദ്ധതികളും മറ്റു ചെറുകിടപദ്ധതികളുമുള്‍പ്പെടെ 6000 കോടി രൂപയുടെ അധികനിക്ഷേപമാണ് കേരള ഐ ടി പാര്‍ക്കുകള്‍ക്കു സ്വന്തമാകുക.


ഐബിഎസ്, കാസ്പിയന്‍ ടെക് പാര്‍ക്ക് പോലെയുള്ള വമ്പന്‍ ഐ ടി കമ്പനികളും വരും വര്‍ഷങ്ങളില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കും. 1000 ഏക്കറിലധികമുള്ള കേരള ഐടി പാര്‍ക്കുകളില്‍ 900 ത്തോളം ഐടി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി പുതിയ പദ്ധതികള്‍ക്കായി വികസിപ്പിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു വന്‍ കുതിപ്പിനാണ് വഴിയൊരുക്കുന്നത്. കേരളത്തിലെ കഴിവുറ്റ യുവതലമുറക്കും അവസരങ്ങളുടെ വന്‍ വാതായനം തുറന്നിടുകയാണ് ഐടി മേഖല ഇപ്പോള്‍.


ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കി ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്കിന് പുറമെ കുണ്ടറ, കൊരട്ടി, ചേര്‍ത്തല എന്നിവിടങ്ങളിലായി സാറ്റ്ലൈറ്റ് പാര്‍ക്കുകളും സജ്ജീവമാണ്.

തൊഴിലന്വേഷിച്ചു പ്രവാസജീവിതം സ്വീകരിക്കുന്നവര്‍ക്കും നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും ഐടി മേഖലയുടെ വളര്‍ച്ച പ്രതീക്ഷ നല്‍കും. മഹാമാരിക്കാലത്തും നിറം മങ്ങാതെ മികച്ച വളര്‍ച്ചയിലൂന്നിയ ലാഭം കൊയ്യാനായെന്നതും കേരളത്തിലെ ഐടി മേഖലയുടെ നേട്ടമാണ്.

Kerala IT to 3 crore square feet: One lakh jobs within five years

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും കൈകോർക്കുന്നു

Nov 12, 2021 07:54 PM

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും കൈകോർക്കുന്നു

ഉപഭോക്താക്കൾക്ക് ടേം, ആന്വിറ്റി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ്...

Read More >>
Top Stories