ഇന്ത്യയിലെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്

ഇന്ത്യയിലെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്
Advertisement
Nov 11, 2021 11:25 PM | By Vyshnavy Rajan

കൊച്ചി : രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ഏറ്റവും പുതിയ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.

Advertisement

റീട്ടെയില്‍ വായ്പാ രംഗത്തിന്‍റെ സ്ഥിതിയെ കുറിച്ചും മൊത്തത്തിലുള്ള വായ്പാ വിപണിയെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ വായ്പാ വിപണി സൂചിക (സിഎംഐ) പുറത്തിറക്കിയത്. വായ്പാ ദാതാക്കള്‍ക്കും നയരൂപീകരണ രംഗത്തുള്ളവര്‍ക്കും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രതിമാസാടിസ്ഥാനത്തിലുള്ള സിഎംഐ സഹായകമാകും.

വായ്പയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയിലെ പ്രവണതകളിലുണ്ടാകുന്ന മാറ്റങ്ങളും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിമാന്‍റ്, സപ്ലെ, ഉപഭോക്തൃ പ്രവണതകള്‍, പ്രകടനം എന്നീ നാലു തലങ്ങളിലായാണ് ഇവിടെ വിശകലനങ്ങള്‍ നടത്തുന്നത്.

മഹാമാരിയുടെ രണ്ടാം തരംഗത്തിനു ശേഷം വായ്പകളിലുണ്ടായ ശക്തമായ ആവശ്യത്തിന്‍റെ ബലത്തില്‍ രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി മികച്ച വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

2021 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയില്‍ വായ്പയ്ക്കായുള്ള അന്വേഷണങ്ങള്‍ 54 ശതമാനം വര്‍ധിച്ചു. ഡിജിറ്റല്‍ രീതികളിലൂടെയുള്ള പുതിയ വായ്പാ രീതികളിലേക്ക് അതിവേഗം മാറാന്‍ വായ്പാ ദാതാക്കള്‍ തയ്യാറായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

India's retail lending market is poised for strong growth, according to a report by Trans Union CIBIL

Next TV

Related Stories
ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

Aug 7, 2022 09:01 AM

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പിന്തുണച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

Aug 5, 2022 04:19 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം...

Read More >>
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

Aug 1, 2022 05:44 PM

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും...

Read More >>
ആദ്യ  സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

Jul 30, 2022 08:06 PM

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്, വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ...

Read More >>
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

Jul 7, 2022 09:44 PM

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

Jul 7, 2022 09:06 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം...

Read More >>
Top Stories