നിയമം പാലിച്ച് വണ്ടി ഓടിക്കുന്നവരാണോ നിങ്ങള്‍...? എങ്കില്‍ 300 രൂപയുടെ പെട്രോൾ സൗജന്യം

നിയമം പാലിച്ച് വണ്ടി ഓടിക്കുന്നവരാണോ നിങ്ങള്‍...? എങ്കില്‍ 300 രൂപയുടെ പെട്രോൾ സൗജന്യം
Nov 11, 2021 04:17 PM | By Vyshnavy Rajan

മലപ്പുറം : നിയമം പാലിച്ച് വണ്ടി ഓടിക്കുന്നവരാണോ നിങ്ങള്‍...? എങ്കില്‍ 300 രൂപയുടെ പെട്രോൾ സൗജന്യം. വേറെ എവിടെയുമല്ല സംഭവം, നമ്മുടെ കൊച്ചു കേരളത്തിലാണ്...   മലപ്പുറത്ത് ആണെങ്കിൽ 300 രൂപയുടെ പെട്രോളും ലഭിക്കും. മലപ്പുറത്ത് സൗജന്യ പെട്രോൾ വിതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.

നിയമം പാലിച്ച് വാഹന യാത്ര നാടത്തുന്നവർക്കാണ് ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണം നടത്തിയത്. 300 രൂപയുടെ ഇന്ധനമാണ് സമ്മനമായി നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങൾ നിർത്തിയത്.

കാര്യമറിഞ്ഞപ്പോൾ ആശങ്ക സന്തോഷത്തിന് വഴിമാറി. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോർ വാഹന വകുപ്പിന്റെ സമ്മാനത്തിൽ യാത്രക്കാരും ഡബിൾ ഹാപ്പി. ഇന്ധന കൂപ്പൺ ആണ് മോട്ടോർ വാഹന വകുപ്പ് സൗജന്യമായി നൽകുന്നത്. മുന്നൂറ് രൂപയുടെ ഈ കൂപ്പൺ ഉപയോഗിച്ച് ഇന്ത്യൻ ഓയില്‍ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാം.

അഞ്ഞൂറോളം പേർക്കാണ് ഈ സമ്മാനം ഇന്ന് ലഭിച്ചത്. മോട്ടോർ വാഹന വകുപ്പും മലപ്പുറം ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പൺ സമ്മാനമായി നൽകുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്യാമ്പയിൻ തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Are you a law abiding driver ...? Then free petrol of Rs 300

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ  പിടിയിൽ

Jan 26, 2022 02:25 PM

പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ്...

Read More >>
ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

Jan 26, 2022 01:32 PM

ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന്...

Read More >>
Top Stories