ഇടുക്കിയിലെ ആറുവയസ്സുകാരന്‍റെ കൊലപാതകം ;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇടുക്കിയിലെ ആറുവയസ്സുകാരന്‍റെ കൊലപാതകം ;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Oct 3, 2021 11:00 PM | By Vyshnavy Rajan

ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റികയ്ക്ക് അടിച്ച്‌ കൊലപെടുത്തിയ പ്രതി വീട്ടിലെത്തിയത് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്ന ലക്ഷ്യത്തോടെ. കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോള്‍ അതിക്രമിച്ച്‌ വീടുകളില്‍ കയറിയ പ്രതി കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയെ പരുക്കേറ്റ് കിടക്കുന്ന അമ്മയുടെ മുന്‍പിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് ബന്ധിയാക്കി വെച്ച്‌ മര്‍ദിച്ചു.

കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ട്. ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ധരിച്ചിരുന്ന ഷാന്‍ ഇതേ തുടര്‍ന്നുണ്ടായ പകയില്‍ ഒരു കുടുംബത്തിലെ എല്ലാവരേയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് മരിച്ച അല്‍ത്താഫിന്റെ പിതാവ് റിയാസ് പറഞ്ഞു. ആനച്ചാല്‍ ആമകണ്ടത്ത് അടുത്തടുത്ത വീടുകളിലായാണ് ഷാന്റെ ഭാര്യാ മാതാവ് സൈനബയും ഭാര്യാ സഹോദരി സഫിയയും കഴിഞ്ഞിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടില്‍ എത്തിയ മുഹമ്മദ് ഷാന്‍, പുറകിലത്തെ വാതില്‍ പൊളിച്ച്‌ അകത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരന്‍ അല്‍ത്താഫിന്റെയും സഫിയയുടേയും തലയ്ക്ക്, ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു. ഇരുവരും മരണപെട്ടു എന്ന് വിശ്വസിച്ചാണ് ഷാന്‍ ഭാര്യാ മാതാവിന്റെ വീട്ടിലേയ്ക്ക് പോയത്. ഇവിടെയെത്തി സൈനബയുടേയും തലയ്ക്ക് ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു.

സഫിയയുടെ മകള്‍ ആഷ്‌നിയെ സൈനബയുടെ വിട്ടീല്‍ നിന്നും വലിച്ചിഴച്ച്‌, സഫിയയുടെ വീട്ടില്‍ എത്തിച്ച പ്രതി ആക്രമണത്തിന് ഇരയായി കിടക്കുന്ന അമ്മയുടേയും അനുജന്റെയും മുന്‍പിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കുതറിമാറിയ പെണ്‍കുട്ടി സമീപത്തെ കമ്ബിവേലി കടന്ന് ഇരുളില്‍ ഒളിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപത്തെ വീട്ടില്‍ എത്തിയാണ് പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ചത്.

Murder of a six-year-old boy in Idukki; More information out

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories