സ്‌കൂള്‍ പരിസരത്തെ മതിലിടിഞ്ഞ് എട്ടുവയസ്സുകാരന്‍ മരിച്ചു

Loading...

apakatathil maricha muhammad siyanവടകര: സ്‌കൂള്‍ പരിസരത്തെ വീട്ടു മതിലിടിഞ്ഞ് വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. പുറങ്കര അഴീക്കല്‍ പുത്തന്‍പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും മകന്‍ മുഹമ്മദ് സിയാന്‍ (എട്ട് ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് പുറങ്കര ജെബി സ്‌കൂളിന് സമീപത്തെ വഴിയില്‍ കൂട്ടുകാരോടത്ത് കളിക്കുന്നതിനിടെയാണ് സിയാന്റെ ദേഹത്ത് സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മിച്ച മതില്‍ വീണത്. പരിക്കേറ്റ സിയാനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിച്ചു. കളിക്കുന്നതിനിടയില്‍ മതിലിനോട് ചേര്‍ന്ന് ഒളിച്ച് നിന്ന സിയാന്റെ നെഞ്ചിലേക്കാണ് സിമന്റ് കട്ടകള്‍ വീണത്. താഴെപ്പള്ളിഭാഗം ജെബി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ആമിന, റോഷന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം