സിപിഐ ജനകീയയാത്ര തുടങ്ങി

Loading...

കല്ലാച്ചി: രൂക്ഷമായ വിലക്കയറ്റത്തിനും അഴിമതിക്കും കാരണമാവുന്ന നയസമീപനങ്ങള്‍ നടപ്പില്‍ വരുത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്യന്‍ മൊകേരി പറഞ്ഞു. വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായി സിപിഐ നേതൃത്വത്തില്‍ നടക്കുന്ന ജനകീയയാത്രയ്ക്ക് കല്ലാച്ചിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാലീഡര്‍കൂടിയായ സത്യന്‍ മൊകേരി. സ്വീകരണയോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ രാജു അലക്സ് അധ്യക്ഷനായി. ഇ കെ വിജയന്‍ എംഎല്‍എ, എം നാരായണന്‍മാസ്റ്റര്‍, ടി കെ രാജന്‍മാസ്റ്റര്‍, ആര്‍ ശശി, പി ഗവാസ്, വി എ സെബാസ്റ്റ്യന്‍, കെ പി ബിനൂപ്, രജീന്ദ്രന്‍ കപ്പള്ളി, സി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. സി സുഗതന്‍ സ്വാഗതംപറഞ്ഞു. എടച്ചേരിയില്‍ സി സുരേന്ദ്രനും തൂണേരിയില്‍ സി പി ബാലനും വളയത്ത് എം ടി ബാലനും സ്വീകരണകേന്ദ്രങ്ങളില്‍ അധ്യക്ഷതവഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ ജി പങ്കജാക്ഷന്‍, പി സുരേഷ്ബാബു, അജയ് ആവള, പി പി വിമല എന്നിവരും സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം