വടകര കൈനാട്ടി ടോൾ പിരിവ് നീക്കം ഉപേക്ഷിക്കില്ല ;മുഹമ്മദ്‌ ഹനീഷ് ഐ .എ .എസ്

Loading...

hanish

വടകര :കടം വാങ്ങി നിർമിച്ചതാണ് കൈനാട്ടി മേൽപ്പാലമെന്നും ടോൾ പിരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കിലെന്നും കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്ജ് കോർപ്പറേഷൻ  എം .സി .മുഹമ്മദ്‌ ഹനീഷ് വടകര ന്യൂസിനോട് പറഞ്ഞു .ടോൾ പിരിവിനെതിരെ വൻ ജനകീയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത് .ഇതിനിടയിലാണ് ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി കൈനാട്ടി മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത്തുന്നത്‌ .
കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്ജ് കോർപ്പറേഷൻ പതിനാല് കോടി രൂപയാണ് കൈനാട്ടി മേൽപാലത്തിനു ഇതിനകം ചിലവഴിച്ചത് .ഇതിൽ അമ്പതു ശതമാനം രൂപ റെയിൽവേ ഒന്ന് ,രണ്ട്  വർഷം കൊണ്ട് തിരിച്ച് നൽകും .വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പ്പ കോർപ്പറേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും എം .സി .പറഞ്ഞു .സംസ്ഥാനത്ത് മുപ്പതോളം മേൽപ്പാലം ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട് കൊയിലാണ്ടിയിലും ,പരപ്പനങ്ങാടിയിലും ഇത്തരം പാലങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നുണ്ട് .ടോളിൽ ഇളവ് നൽകണമെന്നല്ലാതെ പൂർണമായി ഉപേക്ഷിക്കില്ലെന്നും മുഹമ്മദ്‌ ഹനീഷ് പറഞ്ഞു .ടോൾ പിരിവിനെതിരെ വൻ പ്രതിഷേധമാണ് കൈനാട്ടിയിൽ ഇതിനകം ഉയർന്ന് വന്നിട്ടുള്ളത് .വ്യാഴാഴ്ച്ച  ഡി .വൈ .എഫ്.ഐ .നേതൃത്വത്തിൽ മേൽപാലത്തിൽ യുവാക്കൾ പ്രതിഷേധ ചങ്ങല തീർക്കും .വെള്ളിയാഴ്ച്ച എ .ഐ .വൈ .എഫ് .പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം ആർ .എം .പി .നേതൃത്വത്തിൽ കൈനാട്ടിയിൽ പ്രതിഷേധ പകൽ പരിപാടിയും നടന്നിരുന്നു സി .പി .ഐ .എം  ഉൾപ്പെടെയുള്ള രാഷ്ട്രിയ പാർടികളും ടോൾ പിരിവിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട് .ഇത്തരം ജനകീയ സമരങ്ങളിൽ സി .പി .എമ്മുമായി സഹകരിക്കുമെന്ന് ആർ .എം .പി .നേതാവ് എൻ .വേണുവിന്റെ പ്രസ്താവനക്കും വേദിആയത് കൈനാട്ടിയിലെ സമരമുഖത്താണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം