മട്ടന്‍ കറിക്ക് രുചി പോര… ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Loading...

fire1-604x270ഹൈദരാബാദ്‌: പാകം ചെയ്‌ത മട്ടന്‍ കറി ശരിയായില്ലെന്ന്‌ ആരോപിച്ച്‌ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ്‌ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ്‌ 20നാണ്‌ സംഭവമുണ്ടായത്‌. ശരീരമാസകലം പൊള്ളലേറ്റ സ്‌ത്രീ ഇന്ന്‌ മരിച്ചു. ശങ്കര്‍ റാവു എന്നയാളാണ്‌ കറി ശരിയായില്ലെന്ന്‌ പറഞ്ഞ്‌ ഭാര്യയായ സുലോചനയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീവച്ചത്‌.

കഴിഞ്ഞ ഞായറാഴ്‌ച ആട്ടിറച്ചിയുമായി എത്തിയ ശങ്കര്‍ ഭാര്യയോട്‌ ഇത്‌ പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു. കറി കഴിച്ച്‌ നോക്കിയ ശേഷം ഇത്‌ ശരിയായിട്ടില്ലെന്ന്‌ ആരോപിച്ച്‌ ശങ്കര്‍ സുലോചനയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ കറിവയ്‌ക്കാന്‍ അറിയാന്‍ വയ്യാത്ത നീ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും പറഞ്ഞ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന സുലോചനയുടെ സഹോദരിയും അമ്മയും ബഹളം വയ്‌ക്കുകയും ഇത്‌ കേട്ട്‌ ഓടിയെത്തിയ നാട്ടുകര്‍ സുലോചനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ അവര്‍ മരിക്കുകയായിരുന്നു. ശങ്കറിനെ ബുധനാഴ്‌ച പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.

 

Loading...