‘ഭൂമിയിലുള്ള എല്ലാവര്‍ക്കും സുപ്രഭാതം.

Loading...


ഞാന്‍ കിറോബോ. ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യ യന്ത്ര മനുഷ്യന്‍’ ഇത് ഒരു യന്ത്ര മനുഷ്യന്‍െറ ആദ്യ സംസാരമാണ്. അതും ജാപ്പനീസ് ഭാഷയില്‍ ബഹിരാകാശത്തായിരുന്നു സംസാരം. ഭൂമിയിലെ എല്ലാവര്‍ക്കും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിനും ആശംസകളുമര്‍പ്പിച്ചു.

മിറാറ്റ എന്ന നാട്ടിലുള്ള ഇണ റോബോട്ടിന് ആശംസയും ഫോട്ടോകളും അയച്ചുകൊടുത്തു. ബഹിരാകാശത്ത് കിറോബോക്കുണ്ടാവുന്ന കുഴപ്പങ്ങള്‍ ഭൂമിയില്‍ ഇരുന്ന് പരിഹരിക്കുന്നത് മിറാറ്റയാണ്.

അങ്ങനെ ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യ യന്ത്രിരന്‍ എന്ന പ്രശസ്തി ജപ്പാന്‍െറ കിറോബോ പേരിലാക്കി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് സംസാരിച്ചാണ് ഈ ആന്‍ഡ്രോയിഡ് നിയന്ത്രിത റോബോട്ട് ചരിത്രത്തില്‍ ഇടംനേടിയത്.

34 സെന്‍റിമീറ്റര്‍ ഉയരവും ഒരു കിലോഗ്രാം ഭാരവുമുള്ള റോബോട്ടാണ് കിറോബോ. ഗുരുത്വാകര്‍ഷണമില്ലാതെ ജീവിക്കുന്ന ഇതിന് സംസാരം തിരിച്ചറിയാനും വികാരപ്രകടനങ്ങള്‍ മനസ്സിലാക്കാനും കഴിയും. ടോക്കിയോ സര്‍വകലാശാലയും ടൊയോട്ട കമ്പനിയും ചേര്‍ന്ന് നിര്‍മിച്ച രണ്ട് സംസാരിക്കുന്ന റോബോട്ടുകളിലൊന്നാണിത്. മറ്റൊന്നാണ് മിറാറ്റ. ആഗസ്റ്റ് നാലിന് ബഹിരാകാശത്തേക്ക് പുറപ്പെട്ട ഈ യന്ത്രമനുഷ്യന്‍ സംസാരിക്കുന്ന ദൃശ്യം 21ന് ആണ് ചിത്രീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം