ഭൂകമ്പം മൊബൈലിൽ അറിയാം

Loading...

bhoom ഭൂചലന മുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. അടുത്തവര്‍ഷത്തോടെ ആപ്ലിക്കേഷന്‍ തയ്യാറാകുമെന്ന് റിയോ ഡി ജനീറോയില്‍ നടന്ന ലോക സയന്‍സ് ഫോറത്തില്‍ അവതരിപ്പിച്ച പ്രബന്ധം പറയുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ആപ്ലിക്കേഷന്റെ രൂപരേഖ അവതരിപ്പിച്ചത്. ഭൂചലനത്തില്‍നിന്നുള്ള പ്രാഥമികതരംഗങ്ങളെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ പിടിച്ചെടുത്ത് പ്രധാന സെര്‍വറിലേക്ക് അയയ്ക്കും. എവിടെയാണ് പ്രഭവകേന്ദ്രമെന്നും എത്രയാണ് ശക്തിയെന്നുമുള്ള വിവരങ്ങള്‍ ലഭിക്കും.

സെര്‍വര്‍വഴി ഉപഭോക്താക്കള്‍ക്ക് സന്ദേശം കൈമാറാനാകുമെന്നും അങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലെത്താന്‍ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വംനല്‍കിയ പ്രൊഫ. റിച്ചാര്‍ഡ് അലന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം