ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Loading...
fire1-604x270കോഴിക്കോട്: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വെസ്റ്റ്ഹിൽ തെക്കേകോയിക്കൽ വീട്ടിൽ റൊസാരിയോ എന്ന ബൈജുവിനെ(39)ആണ് മെഡിക്കൽ കോളജ് സി.ഐ ജലീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 12 ന് കുറ്റിക്കാട്ടൂരിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഭാര്യ ബിന്ദുവിനെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.പരുക്കേറ്റ ബിന്ദു ചികിത്സയിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തു.

Loading...