ഫേസ്ബുക്കിനെയും കടത്തി വെട്ടി വാട്സ് ആപ്

Loading...

hhമൊബൈല്‍ മെസേജുകളുടെ ലോകത്ത് ഫേസ്ബുക്കിനെയും കടത്തിവെട്ടും വാട്സ് ആപ് (WhatsApp) എന്നാണ് തോന്നുന്നത്. കാരണം ഫേസ്ബുക്ക് മെസേജ് സര്‍വീസിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ‘വാട്സ് ആപ്’ ഉപയോഗിക്കുന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. അഞ്ച് രാജ്യങ്ങളിലെ 4,000 സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളില്‍ 44 ശതമാനം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ വാട്സ് ആപ് ഉപയോഗിക്കുന്നതായി സര്‍വേ പറയുന്നു. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ വെറും 35 ശതമാനമാണ്. അമേരിക്കയിലെ 16 നും 24 നും പ്രായക്കാര്‍ക്കിടയില്‍ സ്നാപ്ചാറ്റിനും പ്രചാരമേറുകയാണെന്ന് സര്‍വേ പറയുന്നു.

വീ ചാറ്റ്, ട്വിറ്റര്‍, ബിബിഎം, സ്കൈപ്പ് എന്നിവക്കും പ്രചാരം ഏറുകയാണ്. ദിവസേന സോഷ്യല്‍ മെസേജിങ് നടത്തുന്നവര്‍ 86 ശതമാനമാണ്. 73 ശതമാനം വോയ്സ് കോളിനും 75 ശതമാനം എസ്.എം.എസിനും 60 ശതമാനം ഇ-മെയിലുകള്‍ക്കും സോഷ്യല്‍ മെസേജിങ് ഉപയോഗിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 25 നും നവംബര്‍ 10 നും ഇടയില്‍ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.

ട്വിറ്ററിനേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളും ഫേസ്ബുക്കിനേക്കാള്‍ കൂടുതല്‍ മെസേജുകളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഏപ്രിലില്‍ വാട്സ് ആപ് ചീഫ് എക്സിക്യുട്ടീവ് യാന്‍ കൗം (Jan Koum) വ്യക്തമാക്കിയിരുന്നു. 20 ദശലക്ഷം മെസേജുകള്‍ വാട്സ് ആപ് ദിവസവു കൈകാര്യം ചെയ്യന്നുണ്ട്. ഫേസ്ബുക്കിന്‍റ പ്രതിദിന സന്ദേശത്തിന്‍െറ രണ്ടു മടങ്ങ് കൂടുതലാണ് ഇത്. അടുത്തിടെ വോയ്സ് മെസേജ് സേവനം കൂടി അവതരിപ്പിച്ച വാട്സ് ആപിന്‍റ ആഗോള മാസ ഉപയോഗം 300 ദശലക്ഷമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം