പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ.മുരളീധരന്‍

Loading...

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രചാരണ വിഭാഗം തലവന്‍ കെ മുരളീധരന്‍. പത്മകുമാര്‍ സിപിഐഎമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചയാളാണ് സര്‍ക്കാര്‍ ഭരണമേല്‍പ്പിച്ച കെ.പി ശങ്കര്‍ദാസ്. കാനനവാസമാണ് സിപിഐഎം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നത്. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയില്‍ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് പത്മകുമാര്‍ കഴിയുന്നത്. ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഐഎം വിടേണ്ടിവരും. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് താനെന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. ഇത് സിപിഐഎമ്മിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. പത്മകുമാറിന്റെ രാജി സര്‍ക്കാര്‍ വാങ്ങിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...