നെടുമ്പാശേരി വിമാനത്താവളത്തിലെ ഭീകരാക്രമണ ഭീഷണി; അന്വേഷണം തുടരുന്നു

Loading...

NEDUMBASSERI

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണ ഭീഷണിയെപ്പറ്റി അന്വേഷണം തുടരുന്നു. ഭീഷണി കോള്‍ എത്തിയത് ഇന്റര്‍നെറ്റ് ഫോണില്‍ നിന്നായതിനാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം സൌദി അറേബ്യയില്‍ നിന്നു വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലേക്കാണ് ഇതു സംബന്ധിച്ച സന്ദേശം വന്നത്. ആദ്യം മലയാളത്തിലും പിന്നീട് ഹിന്ദിയിലും ഇംഗ്ളീഷിലും ഇന്നലെ വൈകുന്നേരം നാലു തവണയാണ് ഭീഷണി കാളുകള്‍ ലഭിച്ചത്. രാത്രി പത്തിനും 11നും ഇടയ്ക്ക് എകെ 47 തോക്ക് ഉപയോഗിച്ച് വിമാനത്താവളം ആക്രമിക്കുമെന്നായിരുന്നു സന്ദേശം. ഫോണ്‍ കാള്‍ വിദേശത്തു നിന്നുമായതിനാല്‍ സംഭവത്തിനു പിന്നില്‍ മലയാളികള്‍ ആരെങ്കിലും ഉണ്േടാ എന്നും പരിശോധിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നും വിളിച്ചതിനാല്‍ വിശദമായ അന്വേഷണ ത്തിലൂടെയേ വിളിച്ചവരെ കണ്െടത്താന്‍ പറ്റുകയുള്ളൂ. ഫോണ്‍കാള്‍ എത്തിയ ഉടനെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അടിയന്തരമായി ക്രൈസിസ് മാനേജ്മെന്റ് യോഗം വിളിച്ചുകൂട്ടിയിരുന്നു. റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. സിഐഎസ്എഫ് കനത്ത സുരക്ഷാവിലയം തീര്‍ത്തു. ഡോഗ്, ബോംബ് സ്ക്വാഡുകളും ദ്രുതകര്‍മസേനയും എല്ലാ ഭാഗത്തും സജീവമാണ്. സന്ദര്‍ശകരെ വിലക്കി. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. വാഹനങ്ങള്‍ സമഗ്രമായി പരിശോധിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലും റോഡുകളിലും പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.ഇന്നും സുരക്ഷാ സംവിധാനങ്ങള്‍ തുടരുന്നുണ്ട്. യഥാര്‍ഥത്തില്‍ ഭീകരര്‍ തന്നെയാണോ ഭീഷണി മുഴക്കിയതെന്നും ഇതില്‍ മലയാളികള്‍ക്കു പങ്കുണ്േടാ എന്നും അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.മലയാളത്തിലും സന്ദേശം എത്തിയതിനാല്‍ പിന്നില്‍ മലയാളികള്‍ ഉണ്െടന്ന് ഉറപ്പായിട്ടുണ്ട്.

Loading...