നാട്ടു വൈദ്യം

Loading...

നാട്ടു വൈദ്യം

  • പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.
  • പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.
  •  അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂ‍പ്പിച്ച് കഴിക്കുക.
  • തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക.
  • ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
  • പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
  • വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.
  • വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക
  • പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
  • രക്തസമ്മര്‍ദ്ദം മാറാന്   അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
  • രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.
  • കടുക് അരച്ചെടുത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും
  • പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
  • ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
  • വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.
  • നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
  • ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
  • ക്ഷീണം മാറാന്‍ പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വളരെ നല്ലതാണ്.
  • ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
  • വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
  • ayurvedamഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം