ദേശീയപാത സ്ഥലമെടുപ്പ് താത്കാലികമായി നിര്‍ത്തി

Loading...

c1വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ റവന്യൂ അധികൃതര്‍ താത്കാലികമായി നിര്‍ത്തി. വെള്ളിയാഴ്ച പാലയാട്ട് നടയില്‍ സര്‍വ്വെ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ജില്ലാകലക്ടറില്‍ നിന്നും ലഭിച്ച അറിയിപ്പിനെത്തുടര്‍ന്ന് ഇത് മാറ്റിവച്ചു.ബുധനാഴ്ച മുരാട് നിന്നും തുടങ്ങിയ സര്‍വ്വെക്കെതിരെ പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബലപ്രയോഗത്തിനിടയില്‍ പന്തലായനി പ്രതീക്ഷയില്‍ നാരായണന്‍നായരുടെ ജനനേന്ദ്രിയം തകര്‍ന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കുനേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഭരണ-പ്രതിപക്ഷ നേതാക്കള്‍ ഇടപെട്ട് സര്‍വെ നിര്‍ത്തിവച്ചത്.വെള്ളിയാഴ്ച സര്‍വ്വ നടക്കുമെന്ന് കരുതി പാലയാട്ട് നടയില്‍ നൂറുകണക്കിന് കര്‍മസമിതി പ്രവര്‍ത്തകരും സമരസഹായ സംഘടനക്കാരും, വ്യാപാരികളും എത്തിയിരുന്നു. സര്‍വ്വെ നിര്‍ത്തിയതിനെത്തുടര്‍ന്ന് കര്‍മസമിതി ആഭിമുഖ്യത്തില്‍ വടകര എ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനനേന്ദ്രിയം സംരക്ഷിക്കണമെന്ന് കവുങ്ങിന്‍ പാളയുടെ മുകളില്‍ എഴുതിയും, ബാഡ്ജ് ധരിച്ചുമാണ് പ്രവര്‍ത്തകര്‍ എ.എസ്.പി. ഓഫീസിലേക്ക് നീങ്ങിയത്. അടക്കാതെരുവില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് വടകര പോലീസ് സ്‌റ്റേഷന് മുന്നിലൂടെ എ.എസ്.പി. ഓഫീസില്‍ അവസാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം