ടി.പി വധഗൂഢാലോചന: കെ.കെ രമയുടെ മൊഴിയെടുക്കും

Loading...

K.K-Ramaകോഴിക്കോട് : ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെപ്പറ്റിയുള്ള കേസില്‍ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുക്കും. കോഴിക്കോട് വടകരയ്ക്കടുത്തുള്ള എടച്ചേരി പോലീസ്‌സ്റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത കേസിലാണു മൊഴിയെടുക്കുക. ടി.പി. വധവുമായി ബന്ധപ്പെട്ട് നിലവിലുള്ള രണ്ട് കേസുകളുടെയും കുറ്റപത്രങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് പുറമേ ഉന്നത നേതൃത്വം ഉള്‍പ്പെട്ട വിശാലഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കെ.കെ. രമയുടെ പരാതി. കെ.കെ. രമ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം