ജുഡീഷ്യല്‍ അന്വേഷണം വേണം -നിലമ്പൂര്‍ ആയിഷ

Loading...

ayisha
കോഴിക്കോട്: കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചലച്ചിത്ര-നാടക നടി നിലമ്പൂര്‍ ആയിഷ ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന്‍െറ മുന്നോടിയായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സര്‍ഗ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ശാന്തമായിരുന്ന നിലമ്പൂര്‍ എന്ന തന്‍െറ നാട് ഇപ്പോള്‍ കലങ്ങിമറിഞ്ഞിരിക്കുകയാണ്. പാവപ്പെട്ട ഒരു തൂപ്പുകാരി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ലഘൂകരിക്കാനാണ് ശ്രമം.
പൊലീസിനെ സ്വാധീനിച്ച് കേസ് തേച്ചുമായ്ച്ച് കളയാണ് നീക്കമെന്നും ആയിഷ പറഞ്ഞു. പു.ക.സ സംസ്ഥാന സമിതിയംഗം പ്രഫ. സി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എ. അച്യുതന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഡോ. സാംകുട്ടി പട്ടംകരി സംവിധായകനായ ‘മണ്ടോടി പറയുന്നു, ഒഞ്ചിയം എന്‍െറ ചുവന്ന മണ്ണ്’ എന്ന നാടകത്തിന്‍െറ അവതരണവും നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം