കണ്ണൂരില്‍ കാമുകനൊപ്പം പോവണമെന്ന് ഭാര്യ; ബോധരഹിതനായി ഭര്‍ത്താവ്

Loading...

heart brokenപയ്യന്നൂര്‍: ഭാര്യയെ കാണാനില്ലെന്ന പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് കാമുകനോടൊപ്പമെത്തിയ ഭാര്യയെ കണ്ട് ബോധരഹിതനായി. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പയ്യന്നൂരില്‍ താമസിക്കുന്ന രണ്ടു മക്കളുടെ മാതാവായ 32 വയസുകാരിയെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഭാര്യയെയും ഡ്രൈവിംഗ് പഠിപ്പിക്കുന്നയാളെയും കാണാനില്ലെന്ന് വ്യക്തമായി. ഇതോടെ പരാതി കൊടുക്കാന്‍ സ്റേഷനിലെത്തിയ ഭര്‍ത്താവ് കണ്ടത് കാമുകനോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരുന്ന ഭാര്യയെയാണ്. എല്ലാം മറക്കാനും പൊറുക്കാനും ഭര്‍ത്താവ് തയാറായെങ്കിലും ഭാര്യ കാമുകനോടൊപ്പം പോകുമെന്ന ഉറച്ച നിലപാടിലായിരുന്നു. ഇതോടെ തകര്‍ന്നുപോയ ഭര്‍ത്താവ് സ്റ്റേഷനില്‍ ബോധംകെട്ടുവീണു. ഇയാളെ പോലീസ് ആശുപത്രിയിലുമെത്തിച്ചു. ഞായറാഴ്ച പോലീസ് എല്ലാവരേയും വീണ്ടും അനുരഞ്ജനത്തിനു വിളിച്ചെങ്കിലും കാമുകന്റെ കൂടെ പോകുമെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഒന്നരയും നാലും വയസ് പ്രായമുള്ള മക്കളെ കൂടെകൂട്ടാനും യുവതി തയാറായില്ല.

Loading...