ഇന്റര്‍നെറ്റ് ചാരക്കണ്ണ്

Loading...

kപ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് സ്പൈ സിസ്റ്റമായ ‘നേത്ര’ പരീക്ഷിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴിലാണ് ഈ ഇന്റര്‍നെറ്റ് ചാരക്കണ്ണിന്റെ പരീക്ഷണം. നെറ്റ്‍വര്‍ക്ക് ട്രാഫിക് അനാലിസിസ് സിസ്റ്റം (നേത്ര സ്പൈ) ‘attack’, ‘bomb’, ‘blast’ ‘kill’ തുടങ്ങിയ വാക്കുകള്‍ ട്വീറ്റിലോ സ്റ്റാറ്റസ് അപ് ഡേറ്റിലോ മെയിലിലോ ബ്ലോഗിലോ ഇന്റര്‍നെറ്റ് കോളിലോ ഉപയോഗിച്ചാല് നിമിഷങ്ങള്‍ക്കകം കണ്ടെത്തും. പുതിയ സിസ്റ്റം ഉപയോഗിച്ച് ഓണ് ലൈനില് ഗൂഗിള്‍ ടാക്, സ്കൈപ് എന്നിവയിലെ സംശയകരമായ ഏതു സംഭാഷണവും പിടിച്ചെടുക്കാനാകും. ഇമെയിലുകള്‍ക്കു പുറമെ, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ട്വീറ്റുകള്‍, സ്‌കൈപ്പ് കോളുകള്‍, ബ്‌ളോഗുകള്‍, നെറ്റ്ഗ്രൂപ്പുകള്‍ എന്നിവയില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡിന്റെ പത്തിലൊരു അംഗം സമയംകൊണ്ട് നേത്ര ചോര്‍ത്തിയെടുക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനു കീഴിലുള്ള സെന്റര്‍ ഓഫ് അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ആണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം