ഇനി കുരുക്ഷേത്രത്തില്‍ കാണാം; വടകര സീററ് ഉറപ്പിച്ച് വീരേന്ദ്രകുമാര്‍

Loading...

veeraഇനി കുരുക്ഷേത്രത്തില്‍ കാണാം; വീരേന്ദ്രകുമാര്‍
കോഴിക്കോട്:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര സീററ് സോഷ്യലിസ്റ്റ് ജനതയ്ക്ക് ഉറപ്പിച്ച് വീരേന്ദ്രകുമാര്‍. യുഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാവും മുമ്പെയാണ് അങ്കപുറപ്പാടിന് സംസ്ഥാന പ്രസിഡണ്ട് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വടകര നല്കാമെന്നു ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി എന്നാണ് സൂചന. വയനാടോ വടകരയോ വേണമെന്നായിരുന്നു സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യം. എന്നാല്ല്ൾ ഉറച്ച സീറ്റ് ആയ വയനാട് വിട്ടുനല്‍കാന്‍ യുഡിഎഫ് ഒരുക്കമല്ല. സോഷ്യലിസ്റ്റ് ജനതയ്ക്ക് ഒരു സീറ്റ് നല്‍കുമെന്ന കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു . സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ അവസാന അടവു വരെ പയറ്റാന്‍ ഒരുങ്ങുകയാണ് മുല്ലപ്പള്ളി. ഇതിന്റെ ഭാഗമായാണ് വടകര നിലനിര്‍ത്തണമെങ്കില്‍ കോഗ്രസ്സ് തന്നെ മല്‍സരിക്കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന. ആര്‍.എം.പി നേതാവ് ചന്ദ്രശേഖരന്‍ വധത്തെ തുടര്ന്നു സി.പി.എം അണികളില്‍ ഉണ്ടായ ചോര്‍ച്ച വിജയമാക്കാമെന്ന കണക്കു കൂട്ട ലിലാണ് വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് ജനതയുടെ ശക്തി യുഡിഎഫിനെ ബോധ്യപ്പെടുത്താന്‍ വടകരയില്‍ അടുത്ത ദിവസങ്ങളിലായി രണ്ടു പരിപാടികളിലാണ് വീരേന്ദ്രകുമാര്‍ പങ്കെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം