Categories
editors

ആദ്യം കയ്ക്കും പിന്നെ മധുരിക്കും

nellikka

ആരോഗ്യം ആരോഗ്യം എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയില, നെല്ലിക്ക എന്നിവയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.

കാഴ്‌ചശക്തിക്ക് മുരിങ്ങയില
മുരങ്ങയിലെ കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്.
മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.

പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്. ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.

മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.
മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.

രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.

നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

യുവത്വത്തിന് നെല്ലിക്ക
വാർധക്യത്തിന്റെ പിടിയിൽ നിന്നുമോചനം കിട്ടാൻ നെല്ലിക്ക പോലെ ഉത്തമമായ ഒരൗഷധം വേറെയില്ലെന്ന് ആയുർവേദം പറയുന്നു. ജരാനരകളകറ്റി യുവത്വം നിലനിർത്താൻ പര്യാപ്‌തമായ ച്യവനമഹർഷിയുടെ ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. ച്യവനപ്രാശം പോപ്പുലർ ആകാൻ കാരണവും ജരാനരകളിൽ നിന്നു മോചനം നൽകുന്നു എന്നതാണ്.

രോഗപ്രതിരോധശേഷി കൂട്ടുന്ന നെല്ലിക്ക, വൈറ്റമിൻ സിയുടെ ഒരു കലവറകൂടിയാണ്. കാൽസ്യം, ഇരുന്പ്, ഗൈനിക്കമ്ളം, ടാനിക്കമ്ളം, അന്നജം, പഞ്ചസാര, പ്രോട്ടീൻ എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കുപുറമേ ബി കോംപ്ളക്സ് വൈറ്റമിനുമുണ്ട്. ഇലപൊഴിയും മരങ്ങളുടെ കൂട്ടത്തിൽപെട്ട നെല്ലി, യൂഫോർബിയേസി കുടുംബത്തിലേതാണ്. ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃതനാമം ആമലകി. ധാത്രി, അമൃതഫലം,ശിവം എന്നും ഹിന്ദിയിൽ ആമിലാ എന്നും തമിഴിൽ നെല്ലിക്കായ് എന്നും അറിയപ്പെടുന്നു.
നെല്ലിക്ക ത്രിദോഷങ്ങളെയും (വാതംപിത്തംകഫം) ശമിപ്പിക്കുന്നതാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, രക്തപിത്തം, പനി, അമ്ളപിത്തം, രക്തദോഷം എന്നീ രോഗങ്ങൾക്ക് ആശ്വാസം നൽകും. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും. നാഡികളുടെ ബലം ഇരട്ടിപ്പിക്കുകയും ചെയ്യും. നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തേനും ചേർത്തു കഴിച്ചാൽ ജരാനരയുണ്ടാകില്ലെന്ന് ആയുർവ്വേദാചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

നെല്ലിക്ക അരച്ച് കന്മദഭസ്മം ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. പച്ചനെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തുകഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കാം. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് സദാ ദാഹം തോന്നാം. അപ്പോൾ നെല്ലിക്കയുടെ തൊണ്ട് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അല്പം തേനും മലർപ്പൊടിയും ചേർത്തുകഴിച്ചാൽ ശമനം കിട്ടും.

നെല്ലിക്കാനീരിൽ അല്പം പഞ്ചസാര ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ക്രമമായ മലശോധനയുണ്ടാകും. നെല്ലിക്കാനീരും മുന്തിരിങ്ങാനീരും അല്പം തേനും ചേർത്തുകൊടുത്താൽ കുട്ടികളുടെ ഛർദിമാറും. നെല്ലിക്ക അരച്ച് വെണ്ണചേർത്ത് ദേഹത്ത് പുരട്ടിയാൽ പോളങ്ങൾ (വിസർപ്പം) മാറിക്കിട്ടും. നെല്ലിക്ക വ്രണത്തെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.
മൂക്കിൽ നിന്നു രക്തം വരുന്ന (രക്തപിത്തം) രോഗികളിൽ നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ച് നെറുകയിൽ തളംവെച്ചാൽ ഉടനേ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ടും പച്ചമഞ്ഞളും കൂടി കഷായം വച്ച് അതിൽ ഇന്തുപ്പ് ചേർത്ത് ധാരകോരിയാൽ വളംകടി (ചേറ്റുപുണ്ണ്) മാറും. കാല്പാദം വരഞ്ഞുകീറുന്നവർക്ക് നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ചുപുരട്ടിയാൽ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. കണ്ണിന് നല്ല കാഴ്ചശക്തിയും കുളിർമയും ലഭിക്കും.
ശ്വാസകോശാർബുദം, ബ്രെയിൻ ട്യൂമർ എന്നീ മാരകരോഗങ്ങൾ വരാതിരിക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. ച്യവനപ്രാശം, ത്രിഫലാദി ചൂർണം, ത്രിഫലാദി എണ്ണ തുടങ്ങിയ നിരവധി ആയുർവേദ ഔഷധങ്ങളിലും മിക്കവാറും എല്ലാ കഷായങ്ങളിലും നെല്ലിക്ക സുപ്രധാന ചേരുവയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: health save